#ഓർമ്മ
ലോക ഭക്ഷ്യസുരക്ഷാ ദിനം.
ജൂൺ 7 ലോക ഭക്ഷ്യസുരക്ഷാദിനമാണ്.
ഭക്ഷണം തയാറാക്കുന്നതിലും, സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വരുന്ന പാളിച്ചകൾ കൊണ്ട് പ്രതിദിനം 160,000 ആളുകൾ രോഗബാധിതരാകുന്നു എന്നാണ് കണക്ക്. ഏല്ലാ ദിവസവും 5 വയസിൽ താഴെയുള്ള 340 കുട്ടികൾ മരണത്തിനു കീഴടങ്ങുന്നു.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്യുകയും വിൽക്കുകയും ചെയ്യുന്ന കാഴ്ചകൾ കേരളത്തിൽപോലും സാധാരണമാണ്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയിട്ടും സ്ഥിതി ഇതാണെങ്കിൽ മറ്റു സംസ്ഥാനങ്ങളുടെ കാര്യം എത്ര പരിതാപകരമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ?
അപ്രതീക്ഷിതമായതിനുവേണ്ടി തയാറായിരിക്കുക എന്നതാണ് 2024ലെ മുദ്രാവാക്യം.
അന്നം പുണ്യമാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മിക്കാൻ ഈ ദിവസം പ്രചോദനമാകട്ടെ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized