തോമസ് മൻ

#ഓർമ്മ

തോമസ് മൻ.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ജർമൻ നോവലിസ്റ്റായ തോമസ് മന്നിൻ്റെ (1875-1955) ജന്മവാർഷികദിനമാണ്
ജൂൺ 6.

മനുഷ്യമനസ്സിൻ്റെ വിവിധ ഭാവങ്ങൾ ഹൃദയാവർജകമായി തൻ്റെ രചനകളിൽ ആവിഷ്കരിച്ച മൻ, 1929ലെ നോബൽ പുരസ്കാര ജേതാവാണ്.
1900ൽ പ്രസിദ്ധീകരിച്ച ബേദൻ ബ്രൂക് എന്ന, ഒരു കച്ചവടകുടുംബത്തിൻ്റെ തകർച്ച നാലു തലമുറകളിലൂടെ വിവരിക്കുന്ന നോവൽ, മന്നിനെ ലോകപ്രശസ്തനാക്കി.
മന്നിൻ്റെ ഏറ്റവും മഹത്തായ നോവലായ മാജിക് മൗണ്ടൻ മിക്ക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗിരീഷ് കർണാടിൻ്റെ ഹയവദന എന്ന നാടകമുൾപ്പെടെ ലോകത്തെ അനേകം സാഹിത്യ രചനകൾക്കും, പെയിൻ്റിംഗ്കൾക്കും സിനിമകൾക്കും മാജിക് മൗണ്ടൻ പ്രചോദനമായിട്ടുണ്ട്.
ബൈബിൾ പഴയ നിയമത്തിലെ ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോസഫ് ആൻഡ് ഹിസ് ബ്രദേഴ്സ് എന്ന നോവലാണ് എൻ്റെ ഇഷ്ടകൃതി.
1933ൽ ഹിറ്റ്ലർ അധികാരം പിടിച്ചതിനുപുറകെ മൻ സ്വിറ്റ്സലൻഡിലേക്ക് പലായനം ചെയ്തു. 1936ൽ പൗരത്വം റദ്ദാക്കപ്പെട്ടു. 1936 മുതൽ 44 വരെ ചെക്കോസ്‌ലാവിയൻ പൗരനായി കഴിയേണ്ടിവന്നു.
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ 1939ൽ അമേരിക്കയിൽ അഭയം തേടിയ മൻ, 1944ൽ അമേരിക്കൻ പൗരനായി. 1952ൽ സ്വിറ്റ്സർലൻഡിൽ തിരിച്ചെത്തി.
വിവാഹിതനും 6 കുട്ടികളുടെ പിതാവും ആയിരുന്നെങ്കിലും സവർഗ അനുരാഗവുമായുള്ള തൻ്റെ സംഘർഷങ്ങൾ മന്നിൻെറ പല കൃതികളിലും പ്രകടമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *