#ഓർമ്മ
മഹാകവി ഉള്ളൂർ.
മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ
(1877 – 1949) ജന്മവാർഷികദിനമാണ് ജൂൺ 6.
ഇരുപതാം നൂറ്റാണ്ടിൻ്റെ അദ്യപകുതിയിൽ മലയാള കവിതയുടെ നായകത്വം വഹിച്ച കവിത്രയമാണ് ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവർ.
ചങ്ങനാശേരിയിൽ ജനിച്ച ഉള്ളൂർ, 1897ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി എ ഹൊണേർസ് ( എം എക്ക് തുല്യം) ജയിച്ച് തിരുവിതാംകൂർ സ്റ്റേറ്റ് സർവീസിൽ അംഗമായി.
ജോലിയോടോപ്പം പഠനം തുടർന്ന അദ്ദേഹം, നിയമബിരുദവും, മലയാളത്തിലും തമിഴിലും എം എ ബിരുദങ്ങളും കരസ്ഥമാക്കി. സർവീസിൽ പടിപടിയായി ഉയർന്ന ഉള്ളൂർ, ചീഫ് സെക്രട്ടറിയായാണ് വിരമിച്ചത്.
ഉമാകേരളം എന്ന മഹാകാവ്യമാണ് ഏറ്റവും മികച്ച കവിതാഗ്രന്ഥം.
കേരള സാഹിത്യ ചരിത്രം എന്ന ബൃഹദ് ഗ്രന്ഥമാണ് കൈരളിക്ക് ഉള്ളൂർ നൽകിയ മറ്റൊരു മഹത്തായ സംഭാവന. കവിയുടെ മരണശേഷം കേരള സർവകലാശാലയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഉള്ളൂരിൻ്റെ വെങ്കലപ്രതിമ 1981ൽ തിരുവനന്തപുരം സെൻട്രൽ ലൈബ്രറി ( പബ്ലിക് ലൈബ്രറി) യുടെ മുൻപിൽ രാഷ്ട്രപതി സഞ്ജീവ റെഡ്ഡി അനാച്ഛാദനം ചെയ്തു.
– ജോയ് കള്ളിവയലിൽ.





