#ചരിത്രം
#ഓർമ്മ
ഡി ഡേ.
ഡി ഡേയുടെ ( 1944) വാർഷികദിനമാണ്
ജൂൺ 6.
ചരിത്രത്തിലെ എക്കാലത്തെയും വലിയ സൈനിക ആക്രമണമാണ് ഡി ഡേ എന്ന പേരിൽ അറിയപ്പെടുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറുടെ നാസി ജർമനിയെ പരാജയപ്പെടുത്താൻ നടത്തിയ മഹായുദ്ധത്തിൻ്റെ ആദ്യത്തെ ചുവടായിരുന്നു ഫ്രാൻസിലെ നോർമാൻഡി കടൽത്തീരത്ത് സഖ്യകക്ഷികളുടെ സേന കപ്പലുകളിലും വിമാനങ്ങളുമായി നടത്തിയത്.
സഖ്യകക്ഷികളുടെ ബ്രിട്ടീഷ്, അമേരിക്കൻ, കനേഡിയൻ സൈന്യങ്ങളിൽപ്പെട്ട 160, 000 സൈനികരാണ് കരക്കിറങ്ങിയത്. 5000 കപ്പലുകളും 13000 വിമാനങ്ങളും പങ്കെടുത്ത ആക്രമണത്തിൻ്റെ ഒന്നാമത്തെ ദിവസം തന്നെ 4414 പട്ടാളക്കാർ കൊല്ലപ്പെട്ടു. 9000 സൈനികരുടെ ജീവൻ ബലിയർപ്പിച്ചുകൊണ്ടായാലും 1 ലക്ഷം പട്ടാളക്കാർക്ക് മുന്നേറാൻ കഴിഞ്ഞു.
ഓപ്പറേഷൻ ഓവർലോർഡ് എന്ന പേരിട്ട സൈനിക ഓപ്പറെഷൻ്റെ സുപ്രീം കമാൻഡർ അമേരിക്കൻ ജനറൽ ഡ്വൈറ്റ് ഐസൻഹോവർ ആയിരുന്നു. യഥാർത്ഥ ബുദ്ധികേന്ദ്രം ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ ആയിരുന്നു. ഫീൽഡ് മാർഷൽ മോണ്ട്ഗോമറി, ജനറൽ പാറ്റൻ തുടങ്ങിയവരുടെ നേതൃത്വം യുദ്ധം ജയിക്കാൻ പ്രയോജനപ്പെട്ടു. എങ്കിലും ബെർലിൻ പിടിച്ച് ഹിറ്റ്ലറുടെ ആത്മഹത്യയിലേക്ക് നയിച്ചത് സ്റ്റാലിൻ്റെ സോവിയറ്റ് സേനയുടെ തലവൻ മാർഷൽ ഷുക്കോവിൻ്റെ നേതൃത്വത്തിലാണ്.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
യൂറോപ്പ് സന്ദർശനവേളയിൽ ഒരു ദിവസം നോർമാണ്ടിയിൽ താമസിക്കാൻ ഇടവന്നു. നോർമാണ്ടി ഇന്ന് യുദ്ധത്തിൽ വീരചരമമടഞ്ഞ സൈനികരുടെ പിൻതലമുറക്കാരുടെ തീർഥാടന കേന്ദ്രമാണ്.
Posted inUncategorized