#ഓർമ്മ
#ചരിത്രം
ടിയാനൻമൻ സ്ക്വയർ.
എൻ്റെ തലമുറയിലെ യുവാക്കൾക്ക് ഭീതിദമായ ഒരു ഓർമ്മയാണ് 1989 ജൂൺ 3.
ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെ ടിയാനൻമൻ സ്ക്വയറിൽ ഇരമ്പിവരുന്ന ടാങ്കുകൾക്ക് മുന്നിൽ നിർഭയനായി നിന്ന് ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി ഒറ്റക്ക് പോരാടി സ്വയം ജീവൻ ബലിയർപ്പിച്ച അഞ്ഞാതനായ യുവാവിൻ്റെ ഓർമ്മ.
ടിവിയിൽ ഈ രംഗം കണ്ട ആർക്കും ചൈനയിലെ ജനാധിപത്യ പോരാട്ടം നിർദ്ദയം ചവിട്ടിമെതിക്കപ്പെട്ട ചരിത്രം മറക്കാനാവില്ല.
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഭാവി 2024 ജൂൺ 4ന് അറിയാനായി കാത്തിരിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized