ഓ ഹെൻറി

#ഓർമ്മ

ഓ ഹെൻറി.

അമേരിക്കൻ കഥാകാരനായ ഓ ഹെൻറിയുടെ ( 1862-1910) ചരമവാർഷികദിനമാണ്
ജൂൺ 5.

വില്യം സിഡ്നി പോർട്ടർക്ക് ഓ ഹെൻറി എന്ന പേര് വീണതിൻ്റെ പിന്നിൽ രസകരമായ ഒരു കഥയുണ്ട്. കുട്ടിയായ വില്യം വീട്ടിലെ പൂച്ചയെ കാണാതായപ്പോൾ ഓ ഹെൻറി, ഓ ഹെൻറി എന്ന് വിളിച്ചു കരഞ്ഞുകൊണ്ട് ഓടിനടന്നു. ആ പേര് പിന്നീട് തൂലികാനാമമായി.
ലോകമെങ്ങുമുള്ള വായനക്കാരുടെ ഇഷ്ട കഥാകാരനാണ് ഓ ഹെൻറി. സാധാരണക്കാരുടെ കഥകൾ കണ്ണീരിൽ പൊതിഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എഴുതി. ഏറ്റവും വലിയ പ്രത്യേകത കഥയുടെ അന്ത്യത്തിൽ ഉണ്ടാവുന്ന വഴിത്തിരിവാണ്.
മരുന്നുകടയിൽ വിൽപ്പനക്കാരൻ, ഡ്രാഫ്റ്റ്സ്മാൻ തുടങ്ങി നിരവധി ജോലികൾ ചെയ്ത പോർട്ടർ എഴുത്തുകാരനായതിൻ്റെ പിന്നിലും കൗതുകകരമായ ഒരു കഥയുണ്ട്. ടെക്സാസിലെ ഓസ്റ്റിനിൽ ഒരു ബാങ്കിൽ ജോലികിട്ടിയ യുവാവ് പണാപഹരണത്തിന് ശിക്ഷിക്കപ്പെട്ട് ജെയിലിലായി. 3 വർഷത്തെ തടവുകാലം തൻ്റെ ചുറ്റിലുമുള്ള ആളുകളുടെ കഥകൾ എഴുതാൻ അദ്ദേഹം പ്രയോജനപ്പെടുത്തി.
ജെയിലിൽനിന്ന് പുറത്ത് വന്നശേഷം ന്യൂയോർക്കിൽ ശിഷ്ടജീവിതം കഴിച്ച ഓ ഹെൻറി പത്രത്തിൽ പംക്തിയെ ഴുത്തുകാരനായി മാറി.

പ്രശസ്തമായ കഥയാണ് 1905ൽ എഴുതിയ Gift of the Magi ( ഉണ്ണിയേശുവിനെ തേടിയെത്തിയ പൗരസ്ത്യദേശത്തു നിന്നുള്ള രാജാക്കൻമാരാണ് മജയ്). പാവപ്പെട്ട ഒരു ദമ്പതികൾ ക്രിസ്തുമസിന് അന്യോന്യം പങ്കാളിക്ക് സമ്മാനം വാങ്ങിയ കഥ കണ്ണീരോട് കൂടിയെ വായിക്കാൻ കഴിയൂ.
” കഥകളുടെ ചരിത്രത്തിലെ അനർഘനിമിഷമാണ് കഥയുടെ തുടക്കം: ” One Dollar and 80 cents. That was all…”
പ്രത്യാശയുടെ കിരണങ്ങൾ പടർത്തുന്ന കഥയാണ് The Last Leaf ( 1907).
സൂവും ജോൺസിയും പ്രിയപ്പെട്ട കൂട്ടുകാരാണ്. ഗുരുതരമായ രോഗം പിടിപെട്ട ജോൺസി പറഞ്ഞു. എൻ്റെ മുറിയുടെ പുറത്തുനിൽക്കുന്ന മരം കണ്ടോ? അതിലെ ഇലകൾ പൊഴിഞ്ഞുവീണു കൊണ്ടിരിക്കുകയാണ്. അവസാനത്തെ ഇല വീഴുമ്പോൾ ഞാനും പോകും. സൂ ഈ കാര്യം ഒരു ചിത്രകാരനോട് പറയുന്നു.
ജോൺസി എന്നും ജനാലയിലൂടെ നോക്കും… അവസാനത്തെ ഇല വരെയായി. പക്ഷെ അവൾ ഒരു ദിവസം യാത്രയാകുമ്പോഴും ആ ഇല അവിടത്തന്നെ ഉണ്ടായിരുന്നു..

കടുത്ത മദ്യപാനിയായിരുന്ന ഓ ഹെൻറി കരൾ രോഗവും പ്രമേഹവും പിടിപെട്ട് അകാലത്തിൽ യാത്രയായി. പല കഥകളും മരണശേഷമാണ് കണ്ടെത്തി പ്രസിദ്ധീകരിക്കപ്പെട്ട ത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *