ജോൺ മെയ്നാർഡ് കെയ്ൻസ്

#ഓർമ്മ

ജോൺ മെയ്നാർഡ് കെയ്ൻസ്.

ജോൺ മെയ്നാർഡ് കെയ്ൻസിൻ്റെ (1883-1946) ജന്മവാർഷികദിനമാണ്
ജൂൺ 5.

ലോക സമ്പദ്വ്യവസ്ഥയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻമാരിൽ പ്രമുഖനാണ് കെയ്ൻസ്.
1935-36ൽ പ്രസിദ്ധീകരിച്ച The General Theory of Employment, Interest and Money ആണ് ഏറ്റവും പ്രധാനപ്പെട്ട കൃതി. കൂലി കുറക്കുന്നത് തൊഴിലില്ലായ്മ പരിഹരിക്കാൻ ഉതകില്ല എന്ന് അദ്ദേഹം തെളിയിച്ചു. സര്ക്കാർ കടമെടുത്താണെങ്കിലും വൻതോതിൽ പണം മുടക്കി തൊഴിൽ അവസരങ്ങൾ സ്രഷ്ടിക്കണം എന്നദ്ദേഹം വാദിച്ചു. മഹാത്മാ ഗാന്ധി തൊഴിൽ ഉറപ്പ് പദ്ധതി മുതൽ കിഫ്‌ബി വരെയുള്ള പദ്ധതികൾക്ക് ആധാരം കെയ്നീഷ്യൻ സാമ്പത്തികശാസ്ത്രമാണ്.
1902ലാണ് കെയ്ൻസ് കേംബ്രിഡ്ജിൽ ചേരുന്നത്. അമ്മ അവിടെനിന്ന് ബിരുദമെടുത്ത ആദ്യ വനിതകളിൽ ഒരാളായിരുന്നു.
1909 ൽ എം എ പാസായി സര്ക്കാര് സർവീസിൽ ചേർന്നു. ഇന്ത്യ ഓഫീസിലെ അനുഭവങ്ങളാണ് 1913ൽ Indian Currency and Finance എന്ന ഗ്രന്ഥം രചിക്കാൻ സഹായിച്ചത്.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വിജയികളായ ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ജർമനിയെ സാമ്പത്തികമായി ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് ജോലി രാജിവെച്ച് കേംബ്രിഡ്ജിൽ അധ്യാപകനായി.
1919ൽ പ്രസിദ്ധീകരിച്ച The Economic Consequences of Peace എന്ന പുസ്തകത്തോടെ കെയ്ൻസും അദ്ദേഹത്തിൻ്റെ സാമ്പത്തികസിദ്ധാന്തങ്ങളും ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധ ആകർഷിച്ചുതുടങ്ങി.
ഇന്നും അവ ലോകരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ വിഭാവനം ചെയ്യുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നു.
കെയ്ൻസിൻ്റെ പ്രസിദ്ധമായ ഒരു വാചകമാണ്, “There is no such thing as a FREE lunch”.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *