എം എസ് ഗോൾവാൾക്കർ

#ഓർമ്മ

എം എസ് ഗോൾവാൽക്കർ.

ആറ് എസ് എസിൻ്റെ രണ്ടാമത്തെ തലവൻ ആയിരുന്ന മാധവ സദാശിവ് ഗോൾവാൽക്കറുടെ (1906-1973) ചരമവാർഷിക ദിനമാണ്
ജൂൺ 5.

30 വര്ഷം ആറ് എസ് എസിനെ നയിച്ച ഗോൾ വാൽക്കറാണ് സംഘപരിവാറിൻ്റെ തീവ്രഹിന്ദുത്വ ആശയങ്ങൾ രൂപീകരിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് പൂർണ്ണ പിന്തുണ നൽകിയ ഗോൾവാൽക്കർക്ക് ഗാന്ധിവധത്തെ തുടർന്നുണ്ടായ നിരോധനത്തിൽ നിന്ന് തലയൂരാൻ സംഘം സജീവരാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് എഴുതിനൽകേണ്ടി വന്നു.
പക്ഷേ ബി ജെ പി എന്ന പാര്ട്ടിയിലൂടെ അത് മറികടക്കാൻ സംഘിന് നിഷ്പ്രയാസം കഴിഞ്ഞു. 30 വര്ഷം നേതൃത്വം വഹിച്ച ഗോൾവാൽക്കർ ഉണ്ടാക്കിയ ശക്തമായ അടിത്തറയാണ് അവരെ പിൽക്കാലത്ത് രാജ്യത്ത് അധികാരം പിടിക്കാൻ സഹായിച്ചത്.
സവർക്കറുടെ രാഷ്ട്ര മീമാംസ എന്ന മറാത്തി ഗ്രന്ഥം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ നിയോഗിക്കപ്പെട്ട ഗോൾവാൽക്കർ ഹിറ്റ്ലറുടെ നാസി സിദ്ധാന്തങ്ങൾ കൂടി ഉൾപ്പെടുത്തി കൂടുതൽ തീവ്രമായ We, Our Nationhood Defined എന്ന പുസ്തകം പുറത്തിറക്കി. അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ ഉൾപ്പെടുന്ന A Bunch of Thoughts വായിക്കുന്നത് ആറ് എസ് എസിൻ്റെ, ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യമാണ് ആർ എസ് എസിൻ്റെ രാഷ്ട്രീയ സംഘടനയായ ബി ജെ പി യുടെ ആത്യന്തികലക്ഷ്യം എന്ന് വ്യക്തമാക്കുന്നതാണ് 2014 മുതലുള്ള പാര്ലമെൻ്റ് തെരഞ്ഞെടുപ്പിലെ പ്രചരണം.
മുസ്‌ലിംകളെ ഒറ്റപ്പെടുത്തി ഒരു ഹിന്ദു രാഷ്ട്രമല്ല സാധാരണക്കാരായ ജനങ്ങൾ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വിധിയാണ് രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദിലെ ബി ജെ പി സ്ഥാനാർഥിയുടെ 2024ലെ പരാജയം.
പക്ഷെ ഉയർന്ന സാക്ഷരതയും രാഷ്ട്രീയബോധവും ഉണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിൽ ഓരോ തെരഞ്ഞെടുപ്പിലും ബി ജെ പി യുടെ വോട്ട് വിഹിതം വർധിച്ചുവരുന്നതിൻ്റെ കാരണങ്ങൾ മനസിലാക്കി മതേതര ജനാധിപത്യ കക്ഷികൾ നടപടികൾ കൈക്കൊള്ളണ്ടതിൻ്റെ അനിവാര്യതയും തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആറ് എസ് എസ് ശാഖകൾ ഉള്ളത് കേരളത്തിൽ ആണെന്നുള്ളത് ആരും മറക്കരുത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *