#ഓർമ്മ
മുഹമ്മദ് അലി.
ചരിത്രത്തിലെ ഏറ്റവും മഹാനായ ബോക്സിങ് ചാമ്പ്യനായ മുഹമ്മദ് അലിയുടെ ( 1942- 2016)
ചരമവാർഷികമാണ്
ജൂൺ 3.
അമേരിക്കയിലെ കെൻ്റക്കിയിൽ ജനിച്ച കറുത്ത വർഗക്കാരനായ കാഷിയസ് ക്ലെ കടുത്ത വർണ്ണവിവേചനത്തിൻ്റെ ഇരയായാണ് വളർന്നത്.
എങ്കിലും
18 വയസായപ്പോഴേക്കും ബോക്സിങിൽ 100 വിജയം, 8 തോൽവി, എന്നതായിരുന്നു റെക്കോർഡ്. 1960ലെ റോം ഒളിമ്പിക്സിൽ ചാമ്പ്യനായ ക്ലേ, 22 വയസ്സിൽ 1964 ഫെബ്രുവരി 25ന്, നിലവിലുള്ള ചാമ്പ്യൻ സണ്ണി ലിസ്റ്റനെ തോൽപ്പിച്ച് ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി.
വർണ്ണ വിവേചനത്തിനോടുള്ള പ്രതിഷേധമെന്ന നിലയിൽ
1964 മാർച്ച് 6ന് ഇസ്ലാം മതത്തിൽ ചേർന്ന് മുഹമ്മദ് അലി എന്ന പേര് സ്വീകരിച്ചു.
വിയറ്റ് നാം യുദ്ധത്തിൽ പട്ടാളസേവനം ചെയ്യാൻ വിസമ്മതിച്ച അലിക്ക് 5 വര്ഷം തടവും 3 വര്ഷം വിലക്കും പ്രഖ്യാപിച്ചു.
1970 ൽ സുപ്രീംകോടതി വിലക്കു നീക്കി. 72ൽ തടവ് ശിക്ഷ റദ്ദാക്കുകയും ചെയ്തു.
1970 ഒക്ടോബർ 26ന് അലി റിങ്ങിൽ തിരിച്ചെത്തി.
1981ൽ വിരമിക്കുമ്പോൾ 56 വിജയം, 5 തോൽവി, 37 നോക്ക് ഔട്ട്, എന്നതായിരുന്നു ഈ അതുല്യ കായികതാരത്തിൻ്റെ റെക്കോർഡ്.
1984ൽ അലിക്ക് പാർക്കിൻസൺസ് രോഗം സ്ഥിരീകരിച്ചു.
വർണ്ണ, വർഗ്ഗ, വിവേചനത്തെ ജീവിതകാലം മുഴുവൻ എതിർത്ത അലി ലോകമെങ്ങുമുള്ള കായികതാരങ്ങളുടെ മാർഗ്ഗദീപമായിരുന്നു.
– ജോയ് കള്ളിവയലിൽ.








