#ഓർമ്മ
ഫ്രാൻസ് കാഫ്ക.
കാഫ്കയുടെ ( 1883 – 1924) ചരമശതാബ്ദി ദിവസമാണ്
ജൂൺ 3.
ഇരുപതാം നൂറ്റാണ്ടിലെ എഴുത്തുകാരിൽ കഫ്കയെപ്പോലെ മറ്റ് എഴുത്തുകാരെ സ്വാധീനിച്ചിട്ടുള്ളവർ അധികമില്ല.
Metamorphosis എന്ന ചെറുനോവലാണ് ഏറ്റവും പ്രസിദ്ധം. നേരം പുലരുമ്പോൾ ഒരു ഭീമാകാരൻ പാറ്റയായി മാറുന്ന മനുഷ്യൻ്റെ കഥ എത്ര പുനർവായന കഴിഞ്ഞാലും നമ്മെ പിന്തുടരും. The Trial, The Castle തുടങ്ങിയ നോവലുകൾ വായനക്കാരെ അതുവരെ കാണാത്ത ഒരു ലോകത്തേക്ക് വലിച്ചുകൊണ്ടുപോകുന്നു.
ഓസ്‌ട്രിയൻ സാമ്രാജ്യത്തിൽ ഒരു യൂദ കുടുംബത്തിലാണ് ജനനം. വക്കീലാകാൻ പരിശീലനം നടത്തിയെങ്കിലും ഇൻഷുറൻസ് കമ്പനിയിലാണ് ജോലി ചെയ്തത്. ജർമൻ ഭാഷയിലാണ് കാഫ്ക എഴുതിയത്.
നിരവധി ബന്ധങ്ങൾ ഉണ്ടായെങ്കിലും കാഫ്ക ഒരിക്കലും വിവാഹം കഴിച്ചില്ല.
ക്ഷയരോഗം പിടിപെട്ട് മരണത്തിന് കീഴടങ്ങുമ്പോൾ വെറും 40 വയസ്സ് മാത്രമായിരുന്നു പ്രായം.
തൻ്റെ കൃതികൾ മുഴുവനും മരണശേഷം കത്തിച്ചുകളയണം എന്ന് ഉറ്റ സ്നേഹിതൻ മാക്സ് ബ്രോഡിനെ ചട്ടം കെട്ടിയിരുന്നു. അങ്ങനെ ചെയ്യാതെ ബ്രോഡ് അവ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് The Trial പോലുള്ള അനർഘരത്നങ്ങൾ ലോകത്തിന് ലഭിച്ചത്.
കാഫ്കയുടെ രചനകൾ മനുഷ്യൻ ലോകത്തെ മനസിലാക്കുന്നത് എങ്ങനെ എന്നതിൽ മാറ്റം വരുത്തി. പല ജീവിതമുഹൂർത്തങ്ങളും ഇന്നും Kafekeyan എന്ന് മാത്രം വിശേഷിപ്പിക്കാനെ കഴിയൂ.
കാഫ്കയുടെ കഥകൾ പോലെ കാഫ്കയുടെ ജീവിതം സംബന്ധിച്ച കഥകളും പ്രസിദ്ധമാണ്. തൻ്റെ പ്രിയപ്പെട്ട പാവ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ ഉദ്യാനത്തിൽ വെച്ച് പരിചയപ്പെട്ട കാഫ്കയുടെ കഥ പോലെ പ്രത്യാശ പകരുന്ന കഥകൾ അധികമില്ല.
– ജോയ് കള്ളിവയലിൽ.
Posted inUncategorized