#ഓർമ്മ
രാജ് കപൂർ.
ഇന്ത്യൻ സിനിമയിലെ ഷോമാൻ, രാജ് കപൂറിന്റെ (1924-1988) ചരമവാർഷിക ദിനമാണ്
ജൂൺ 2.
ബ്രിട്ടീഷ് ഇന്ത്യയിൽ, പ്രശസ്‌ത നാടകകാരനും അഭിനേതാവുമായ പ്രിധ്വിരാജ് കപൂറിന്റെ മകനായി
ജനിച്ച സൃഷ്‌ടിനാഥ് കപൂർ, 23 വയസിൽ നീൽ കമൽ എന്ന ചിത്രത്തിൽ മധുബാലയുടെ നായകനായതോടെ രാജ് കപൂർ ആയി.
24 വയസ്സിൽ ആർ കെ സ്റ്റുഡിയോ സ്ഥാപിച്ച രാജ് കപൂർ, ആഗ് എന്ന ചിത്രത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി. നായിക നർഗീസുമായി ആരംഭിച്ച പ്രണയബന്ധം 7 വർഷം നീണ്ടുനിന്നു. ഭാര്യയെ ഉപേക്ഷിക്കാൻ രാജ് തയറായില്ല. നർഗീസ് സുനിൽ ദത്തിനെ വിവാഹം ചെയ്തു.
16 ചിത്രങ്ങളിൽ രാജും നർഗീസും ഒരുമിച്ച് അഭിനയിച്ചു.
ആവാര (1951), ശ്രീ 420(1955), ജാഗ്ത്തെ രഹോ (1956), ജിസ് ദേശ് മേ ഗംഗാ ബഹ്ത്തി ഹോ (1960), സംഗം (1961), തുടങ്ങിയവയാണ് രാജിന്റെ പ്രശസ്ത സിനിമകൾ.
1970ൽ മൂന്നു നായികമാരുമായി നിർമ്മിച്ച മേരാ നാം ജോക്കർ എന്ന മൂന്നര മണിക്കൂർ ചിത്രം, ലോകം മുഴുവൻ കൊണ്ടാടിയെങ്കിലും രാജ് കപൂർ പാപ്പരായി. നിരാശനാകാതെ സിനിമയിൽ തുടർന്ന അദ്ദേഹം കരകയറിയത് മകൻ ഋഷി കപൂറിനെ നായകനാക്കി നിർമ്മിച്ച ബോബി (1973) എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ്.
മുകേഷ് ആയിരുന്നു ഗാനങ്ങളിൽ രാജ് കപൂറിന്റെ ശബ്ദം. ശങ്കർ ജയ്കിഷൻ സംഗീതസംവിധായകരും.
റഷ്യ ഉൾപ്പെടെ മുഴുവൻ സോവ്യറ്റ് യൂണിയൻ രാജ്യങ്ങളിലെയും ഏറ്റവും പ്രിയങ്കരനായ നടൻ രാജ്കപൂർ ആയിരുന്നു.
1987ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നൽകി രാജ്യം, നടൻ, സംവിധായകൻ, നിർമ്മാതാവ്, എല്ലാമായിരുന്ന ഈ അത്യല്യപ്രതിഭയെ ആദരിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized