#ഓർമ്മ
കോവിലൻ.
കോവിലൻ (1923-2010) എന്ന കണ്ടാണിശേരി വട്ടപ്പറമ്പിൽ വേലപ്പൻ അയ്യപ്പന്റെ ഓർമ്മദിവസമാണ്
ജൂൺ 2.
1956ൽ എഴുതിയ “എ മൈനസ് ബി” എന്ന നോവൽ, കോവിലൻ എന്ന പട്ടാളക്കാരനെ മലയാളത്തിലെ എഴുത്തുകാരുടെ മുൻനിരയിലെത്തിച്ചു.
തണുത്തുറഞ്ഞ ഹിമാലയൻ മലനിരകൾ മുതൽ തന്റെ കുഗ്രാമമായ കണ്ടാണിശേരി വരെ കോവിലന്റെ നോവലുകളുടെ പശ്‌ചാത്തലമായിട്ടുണ്ട്.
സമൂഹത്തിന്റെ പാർശ്വങ്ങളിൽ ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ കഥകളാണ് കോവിലൻ പറഞ്ഞത്. പട്ടാളക്കാരുടെ ജീവിതം മലയാളിക്ക് ആദ്യമായി പരിചയപ്പെടുത്തിയത് കോവിലനാണ്.
ഏഴാമെടങ്ങൾ(1965), തോറ്റങ്ങൾ (1970) തുടങ്ങിയ നോവലുകളും അനുവാചകശ്രദ്ധ നേടിയെങ്കിലും, 1995ൽ പുറത്തിറങ്ങിയ “തട്ടകം” ആണ് കോവിലന്റെ ഏറ്റവും മഹത്തായ കൃതിയായി കണക്കാക്കപ്പെടുന്നത്.
കേരള, കേന്ദ്ര, സാഹിത്യ അക്കാദമി, എഴുത്തച്ഛൻ, വയലാർ, മാതൃഭൂമി, മുട്ടത്തു വർക്കി, എൻ വി, തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കൊണ്ട് സമ്മാനിതനായിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized