നർഗീസ്

#ഓർമ്മ

നർഗീസ്.

നർഗീസിന്റെ (1929-1981) ജന്മവാർഷികദിനമാണ്
ജൂൺ 1.

കൽക്കത്തയിൽ ജനിച്ച ഫാത്തിമ റഷീദ്, ചെറുപ്രായത്തിൽതന്നെ നടിയെന്ന നിലയിൽ പ്രശസ്‌തയായി.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ചലച്ചിത്രനടികളിലൊരാളായി നർഗീസ് വളർന്നു.
രാജ് കപൂറായിരുന്നു സിനിമയിലും ജീവിതത്തിലും നർഗീസിന്റെ ഇഷ്ടനായകൻ. 1951ൽ ആവാര എന്ന സിനിമയുടെ സെറ്റിൽ തുടങ്ങിയ അവരുടെ പ്രണയജീവിതം 1958ൽ ഹൃദയവേദനയോടെ നർഗീസ് അവസാനിപ്പിച്ചു. വിവാഹിതനും പിതാവുമായിരുന്ന രാജ് കപൂർ വിവാഹബന്ധം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല.
മദർ ഇന്ത്യ എന്ന ചിത്രമായിരുന്നു നർഗീസിനെ അഭിനയശേഷിയുടെ കൊടുമുടിയിലേത്തിച്ചത്. സെറ്റിലുണ്ടായ തീപിടുത്തത്തിൽനിന്ന് നർഗീസിനെ രക്ഷിച്ചത് സുനിൽ ദത്താണ്‌. അദ്ദേഹത്തെ വിവാഹം ചെയ്തുകൊണ്ടാണ് നർഗീസ് നന്ദി പ്രകടിപ്പിച്ചത്. ആ ബന്ധം മരണം വരെ നീണ്ടുനിന്നു.
1981ൽ മകൻ സൻജയ്‌ ദത്തിന്റെ ആദ്യ സിനിമ പുറത്തുവരുന്നതിനു തൊട്ടുമുൻപ് കാൻസർ മൂലം ലോകത്തോട് വിടപറയുമ്പോൾ നർഗീസ് രാജ്യസഭയിൽ അംഗമായിരുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *