ഹെലൻ കെല്ലർ

#ഓർമ്മ

ഹെലൻ കെല്ലർ.

ഹെലൻ കെല്ലറുടെ (1880-1968) ചരമവാർഷികദിനമാണ്
ജൂൺ 1.

അംഗപരിമിതരായ ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശയുടെ പൊൻകിരണങ്ങൾ തെളിയിച്ചുകൊടുത്ത മഹതിയാണ് ഹെലൻ കെല്ലർ.
അമേരിക്കയിലെ അലബാമയിൽ ജനിച്ച ഹെലൻ, 19 മാസം പ്രായമുള്ളപ്പോൾ ഒരു അസുഖത്തെത്തുടർന്ന് അന്ധയും ബധിരയുമായി മാറി.
നിരാശയുടെ പടുകുഴിയിൽ നിന്ന് അവർക്ക് രക്ഷാമാർഗം കാട്ടിക്കൊടുത്തത് ആനി സള്ളിവൻ എന്ന അദ്ധ്യാപികയാണ്. അടുത്തുള്ള തോട്ടിലെ വെള്ളത്തിൽ കൈമുക്കി, കൈവെള്ളയിൽ വെളളം എന്ന് വീണ്ടും വീണ്ടും എഴുതി, ഒരു പുതിയ ലോകം കാണിച്ചുകൊടുത്ത അനർഘനിമിഷങ്ങൾ അവർ The Story of my Life എന്ന തൻ്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട് . പിന്നീട് മരണം വരെ ആനി സള്ളിവൻ അദ്ധ്യാപികയും വഴികാട്ടിയുമായി കൂടെ ഉണ്ടായിരുന്നു.
1904ൽ റാഡ്ക്ലിഫ് കോളേജിൽ നിന്ന് ബിരുദും നേടുമ്പോൾ അമേരിക്കയിലെ ആദ്യത്തെ അന്ധയായ ബിരുദധാരിയായി ഹെലൻ . നിശ്ചയദാർദ്ധ്യംകൊണ്ട് അത്യാവശ്യം സംസാരിക്കാൻപോലും അവർ പഠിച്ചു. ലോകം മുഴുവൻ പ്രസംഗപര്യടനം നടത്തിയും പുസ്തകങ്ങൾ രചിച്ചും അവർ അംഗപരിമിതരുടെ അവകാശങ്ങൾക്കായി പോരാടി.
1954ൽ നോബൽ പുരസ്കാരം നൽകി ലോകം അവരുടെ സേവനങ്ങളെ അംഗീകരിച്ചു.
നിരവധി പുസ്തകങ്ങളും സിനിമകളും അവരുടെ ജീവിതത്തെ ആസ്പദമാക്കി ഉണ്ടായിട്ടുണ്ട്. 1962ൽ പുറത്തിറങ്ങിയ Miracle Worker എന്ന ചലച്ചിത്രം ആനി സള്ളിവൻ്റെ നിസ്വാർത്ഥ ജീവിതം നമുക്ക് കാണിച്ചുതരുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *