ഹിമാലയം കീഴടക്കിയ ദിവസം

#ചരിത്രം
#ഓർമ്മ

ഹിമാലയം കീഴടക്കിയ ദിവസം.

1953 മെയ് 29 ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ദിവസമാണ്.
ന്യൂസിലണ്ടിൽ തേനീച്ച വളർത്തൽകാരനായ എഡ്മണ്ട് ഹിലാരിയും ഗൂർഖാ ഷേർപ്പ ടെൻസിംഗ് നോർഗെയും ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഹിമാലയത്തിൻ്റെ കൊടുമുടി കീഴടക്കിയ ദിവസം.
9 തവണ പരാജയപ്പെട്ടശേഷമാണ് ആ പർവതാരോഹകർ ചരിത്രവിജയം നേടിയത്.
ഇന്നിപ്പോൾ പർവതാരോഹണം ടൂറിസത്തിൻ്റെ ഭാഗമാണ്. എങ്കിൽപ്പോലും ശാരീരികമായും, മാനസികമായും, സാങ്കേതികമായും
വലിയ തയാറെടുപ്പ് ആവശ്യമായ കാര്യമാണ് ഈ സാഹസികയജ്ഞം. നിരന്തരം നടക്കുന്ന ശ്രമങ്ങളിൽ എവറസ്റ്റിൽ മാത്രം പൊലിഞ്ഞത് 329 ജീവനുകളാണ്. മഞ്ഞിടിച്ചിൽ, വീഴ്ച്ച, മൗണ്ടൻ സിക്ക്‌നസ്, ശാരീരിക അവശത, അസുഖങ്ങൾ, കൊടിയ തണുപ്പ്, ഇവയൊക്കെ മരണത്തിൽ കലാശിക്കും.
ഹിലറിയുടെയും ടെൻസിങിൻ്റെയും ചരിത്രമുഹൂർത്തം എല്ലാ വർഷവും ഹിമാലയ ദിവസമായി ആചരിച്ചു വരുന്നു.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:
ഡാർജിലിംഗിലെ ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് ടെൻസിംഗ് എന്ന വീരസാഹസികൻ്റെ പേരിലാണ്. അതിൻ്റെ മുൻപിലെ ടെൻസിംഗ് പ്രതിമയുടെ മുൻപിൽ നിന്നെടുത്ത ഒരു ഫോട്ടോയാണ് സുന്ദരമായ ഒരു ഓർമ്മ.

https://www.newyorker.com/magazine/1954/06/05/tenzing-of-everest?utm_campaign=falcon_FCzP&utm_social-type=owned&utm_medium=social&utm_source=twitter&mbid=social_twitter&utm_brand=tny&utm_medium=social&utm_social-type=owned&utm_source=facebook&mbid=social_facebook&utm_brand=tny

https://fb.watch/kQsxUw97qd/?mibextid=Nif5oz

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *