ഹെൻറി കിസ്സിംഗർ

#ചരിത്രം

#ഓർമ്മ

ഹെൻറി കിസിംഗർ

ഹെൻറി കിസ്സിംഗറുടെ
(1923-2023).
ജന്മവാർഷികദിനമാണ് മെയ് 27.

ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് അമേരിക്കൻ പ്രസിഡൻ്റ് എന്നാണ് വെയ്പ്. എന്നാല് അവരെക്കാൾ ശക്തനായിരുന്നു 1969 മുതൽ 1977 വരെ നിക്സൺ, ഫോർഡ് ഭരണകാലത്ത് നാഷണൽ സെക്യൂരിറ്റി അഡ്വസർ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച കിസിംഗർ.
ജർമനിയിലെ ഫിർത്തിൽ ജനിച്ച കിസിംഗർ, 1938ൽ അമേരിക്കയിലേക്ക് കുടിയേറി. 1943ൽ പൗരത്വം ലഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തശേഷം 1954ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടി അവിടെത്തന്നെ അധ്യാപകനായി. 1962ൽ പ്രൊഫസറായി.
കിസിംഗറുടെ ശ്രമഫലമായാണ് ആമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ വിയറ്റ്നാം യുദ്ധം 1973 ജനുവരി 15ന് അവസാനിപ്പിച്ചത് . അതിൻ്റെ ഫലമായി വടക്കൻ വിയറ്റ്നാം നേതാവ്, ലെ ദക്ക് തോയുമായി ചേർന്ന് 1973ലെ നോബൽ സമാധാന സമ്മാനം നേടി.
1971ലെ ഇന്ത്യ പാകിസ്താൻ യുദ്ധത്തിൽ പാകിസ്ഥാന് സഹായകരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 1973ൽ അമേരിക്കയും ചൈനയുമായി നിലനിന്നിരുന്ന ശീതയുദ്ധം അവസാനിപ്പിച്ചത് ഈ നയതന്ത്രജ്ഞൻ ഒറ്റയാളുടെ കഴിവാണ്.
1973ൽ അറബ് ഇസ്രയേലി യുദ്ധം ഒത്തുതീർപ്പാക്കിയതും ഷട്ടിൽ ഡിപ്ലോമസി എന്ന പേരിൽ പ്രസിദ്ധമായ കിസിംഗറുടെ നീക്കങ്ങളാണ്.
1971ൽ പരമോന്നത ബഹുമതിയായ Presidential Medal of Freedom ലഭിച്ചു. 1986ൽ, വിദേശത്ത് ജനിച്ച 10 പ്രമുഖ നേതാക്കൾക്ക് മാത്രം നൽകിയിട്ടുള്ള Medal of Liberty നൽകി അമേരിക്ക ഈ അസുലഭ പ്രതിഭയുടെ സേവനങ്ങൾ അംഗീകരിച്ചു.
നിരവധി പുസ്തകങ്ങൾ രചിച്ച കിസിംഗറുടെ White House Years എന്ന ആത്മകഥ വായിക്കാതെ ആധുനിക ലോകചരിത്രം മനസിലാക്കാൻ സാധ്യമല്ല.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *