മേരി ആഞ്ചലു

#ഓർമ്മ

മേരി ആഞ്ചലു.

പ്രശസ്ത അമേരിക്കൻ കവിയും, നടിയും, മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന മേരി ആഞ്ചലുവിൻ്റെ ( 1928-2014) ചരമവാർഷിക ദിനമാണ്
മെയ് 28.

കറുത്ത വർഗക്കാർ അനുഭവിക്കുന്ന പീഡനങ്ങൾ മുഴുവൻ ചെറുപ്പം മുതൽ നേരിട്ട് അനുഭവിച്ച ജീവിതമാണ് അവർ തൻ്റെ രചനകളിലൂടെ പ്രകാശിപ്പിച്ചത്.
മാർഗരറ്റ് ആൻ ജോൺസൺ എന്നാണ് യഥാർഥ പേര്.
17 വയസ് മുതൽ ജീവിക്കാനായി ജോലി ചെയ്യേണ്ടിവന്ന അവർ ചെയ്യാത്ത ജോലികളില്ല – പാചകക്കാരി, ലൈംഗിക തൊഴിലാളി, പത്രപ്രവർത്തക . പിന്നീട് 50 വര്ഷം സിനിമാ , ടെലിവിഷൻ നടി, എഴുത്തുകാരി , പ്രൊഡ്യൂസർ ഒക്കെയായി.

7 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ആത്മകഥകളാണ് അവരെ പ്രശസ്തയാക്കിയത്.
1969ൽ പുറത്തു വന്ന I Know Why The Caged Bird Sings എന്ന ആദ്യത്തെ വാള്യം തന്നെ ലോകശ്രദ്ധ നേടി.
1993, 94, 95,96, 2002, 2003, വർഷങ്ങളിൽ വിവിധ രംഗങ്ങളിലെ ടിവി ഗ്രാമി അവാർഡുകൾ അവർക്ക് ലഭിച്ചു. 50 ഡോക്ടറേറ്റുകളാണ് ഈ മഹതിക്ക് ലഭിച്ചത്.
Presidential Medal of Freedom നൽകിയാണ് രാജ്യം അവരുടെ സേവനങ്ങൾ അംഗീകരിച്ചത്. ഒരു നാണയം സ്വന്തം പേരിൽ ഇറങ്ങാനുള്ള അസുലഭ സൗഭാഗ്യവും കിട്ടി.
സ്വന്തം ആത്മകഥകളിലൂടെ യാണ് തൻ്റെ ജനത അനുഭവിക്കുന്ന സാമ്പത്തികവും , രാഷ്ട്രീയവും, ലൈംഗികവും , സാമൂഹ്യവുമായ ചൂഷണങ്ങൾ അവർ ലോകശ്രദ്ധയിൽ കൊണ്ടുവന്നത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *