#ഓർമ്മ
#ചരിത്രം
ജോവാൻ ഓഫ് ആർക്ക്.
ജോവാൻ ഓഫ് ആർക്ക് ( 1412-1431) ചിതയിൽ ചുട്ടുകൊല്ലപ്പെട്ട ദിവസമാണ് മെയ് 30.
ഫ്രാൻസിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിൽ ജനിച്ച ജോവാന് 13 വയസ്സിൽ ഒരു വെളിപാടുണ്ടായി. 100 വർഷമായി ബ്രിട്ടനുമായി നടക്കുന്ന യുദ്ധത്തിൽ ഫ്രാൻസിനെ വിജയത്തിലേക്ക് നയിക്കുന്നത് താനായിരിക്കും. 1429ൽ അസാധ്യമെന്നു കരുതിയിരുന്ന ആ വിജയം ( Hundred Years War) അവൾ വിജയിക്കുക തന്നെ ചെയ്തു. പക്ഷേ അടുത്തവർഷം ജോവാൻ തടവുകാരിയായി പിടിക്കപ്പെട്ടു. 1431ൽ മതനിന്ദ ആക്ഷേപിക്കപ്പെട്ട ജോവാൻ ഓഫ് ആർക്ക് എരിതീയിൽ ചുട്ടുകൊല്ലപ്പെട്ടു. വെറും 19 വയസ്സ് മാത്രമായിരുന്നു അവളുടെ പ്രായം. വിചാരണ തെറ്റായിരുന്നു എന്ന് 1456ൽ സ്ഥാപിക്കപ്പെട്ടു. ജോവാൻ രക്തസാക്ഷിയായി പ്രഖ്യാപിക്കപ്പെട്ടു. കത്തോലിക്കാ സഭ പിന്നീട് ജോവാനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized