#ഓർമ്മ
ഓ എൻ വി കുറുപ്പ്
ഓ എൻ വി യുടെ (1931-2016) ജന്മവാർഷികദിനമാണ്
മെയ് 27.
കവിയെന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലും ഒരുപോലെ പ്രശസ്തനാണ് ഓ എൻ വി.
ജനനം കൊണ്ട് വൈദ്യൻ ആകേണ്ടയാളാണ് ഒറ്റപ്ലാക്കൽ നീലകണ്ടൻ വേലു കുറുപ്പ്.
പക്ഷെ 23 വയസിൽ ആദ്യത്തെ കവിത എഴുതിയ യുവാവ് പിന്നീട് അതാണ് തൻ്റെ വഴിയെന്ന് തീരുമാനിച്ചു.
എം എ പാസായ ശേഷം അധ്യാപകനായി 1986 വരെ പല സര്ക്കാര് കോളേജുകളിലും പഠിപ്പിച്ചു.
കെപി എ സിയുടെ നാടകങ്ങൾക്ക് വേണ്ടി ഗാനങ്ങൾ ഒരുക്കിയാണ് ഓ എൻ വി – ദേവാരാജൻ കൂട്ടുകെട്ട് പിറക്കുന്നത്. പിന്നീട് അത് ചലച്ചിത്ര ഗാനശാഖയിലേക്കും പടർന്നു.
ഓ എൻ വി യുടെ കവിതകൾ നേടാത്ത പുരസ്കാരങ്ങളില്ല. രാജ്യം പദ്മ ഭൂഷൺ ബഹുമതി നൽകി ആദരിച്ചു. സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം നേടിയ കവിയാണ് ഓ എൻ വി.
ഉറച്ച രാഷ്ട്രീയ ബോധ്യങ്ങളുള്ള കവി പാർലിമെൻ്റിലേക്ക് മത്സരിച്ച് തോറ്റ ചരിത്രവുമുണ്ട്.
1980കളിലെ തിരുവനന്തപുരം ജീവിതത്തിലെ ഒരു സുന്ദരമായ ഓർമ്മ കാവി തന്നെ തൻ്റെ ഇമ്പമാർന്ന സ്വരത്തിൽ കവിതകൾ ചൊല്ലി കേൾക്കുന്നതാണ്.
എൻ്റെ സഹപാഠി കർമ്മചന്ദ്രൻ്റെ സഹോദരിയാണ് കവിയുടെ മകൻ്റെ ഭാര്യ. കൊച്ചുമകൾ അപർണ്ണ ഗായികയെന്ന നിലയിൽ പേരെടുത്തു കഴിഞ്ഞു .
– ജോയ് കള്ളിവയലിൽ.
https://youtu.be/fuuz5mrmzLo?si=uhtLHTKJTkhBINKe&fbclid=IwY2xjawDBcyRleHRuA2FlbQIxMAABHWoPF2g8if00NqMcX7F4BGd1MpdUhFhl_05YB6dp2DAXo4TwCbA_hMbtnQ_aem_AcYUzqK2V7-BQsO4_phdjsHdh-Lr_UJfl3VnGPXjplgrR1S_TI1YJIraPLL4ccsEBwAektIZvEHJ9x9qQCEgLJtF













