#ചരിത്രം
#ഓർമ്മ
റേച്ചൽ കാർസൻ.
റേച്ചൽ കാർസൻ്റെ ( 1907-1964) ജന്മവാർഷികദിനമാണ്
മെയ് 27.
പരിസ്തിതിപ്രസ്ഥാനത്തിൻ്റെ മാതാവാണ് റേച്ചൽ കാർസൻ. 1962ൽ അവർ പ്രസിദ്ധീകരിച്ച സൈലൻ്റ് സ്പ്രിങ് എന്ന പുസ്തകമാണ് അക്കാലത്ത് ലോകംമുഴുവൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന ഡി ഡി റ്റി എന്ന കീടനാശിനിയുടെ മാരകഫലങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവന്നത് . അവരുടെ മരണശേഷമാണെങ്കിലും 1972ൽ ഡി ഡി റ്റി നിരോധിക്കപ്പെട്ടു.
1935ൽ അമേരിക്കൻ മത്സ്യ, വന്യമൃഗ, വിഭാഗത്തിൽ ജോലികിട്ടിയത് മുതൽ പരിസ്ഥിതിസംരക്ഷണമായി അവരുടെ ജീവിതലക്ഷ്യം.
1941ൽ Under the Sea World എന്ന ആദ്യത്തെ പുസ്തകം പുറത്തുവന്നു. ബ്രെസ്റ്റ് ക്യാൻസറുമായി പടവെട്ടിക്കൊണ്ടാണ് അവർ പുസ്തകം രചിച്ചത്. പിന്നീട് 56 വയസിൽ മരണത്തിനു കീഴടങ്ങുന്നതു വരെ മാരകമായ കാൻസർരോഗവുമായി യുദ്ധംചെയ്തുകൊണ്ടാണ് അവർ പോരാട്ടം തുടർന്നത്.
കർത്തവ്യബോധവും കഠിനമായ പരിശ്രമവുമുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ചരിത്രം തിരുത്തിയെഴുതാൻ കഴിയും എന്നതാണ് റേച്ചൽ കാർസൻ്റെ ജീവിതം നൽകുന്ന സന്ദേശം.
1980ൽ അമേരിക്കയുടെ പരമോന്നത ബഹുമതിയായ Presidential Medal of Freedom നൽകി ആദരിക്കപ്പട്ടു.
– ജോയ് കള്ളിവയലിൽ.







