#ഓർമ്മ
പി കുഞ്ഞിരാമൻ നായർ.
മഹാകവി പി കുഞ്ഞിരാമൻ നായരുടെ ( 1905-1978) ഓർമ്മദിവസമാണ്
മെയ് 27.
കാല്പനികതയുടെ നിത്യവസന്തമായിരുന്ന കവിയുടെ ജീവിതംതന്നെ ഒരു കവിതയായിരുന്നു.
മുറപ്പെണ്ണായ പുറവൻകര ജാനകിഅമ്മയെ വിവാഹം കഴിക്കാൻ കൊല്ലങ്കോട് നിന്ന് അച്ഛൻ കൊടുത്തുവിട്ട പൊന്നും പണവും കൊണ്ട്, കാമുകിയായ പട്ടാമ്പിയിലെ വട്ടോളി കുഞ്ഞിലക്ഷ്മിയെ വിവാഹം ചെയ്തയാളാണ് കവി.
മാതൃകാപരമായ കുടുംബജീവിതം കവിക്ക് അന്യമായിരുന്നു. ഒരു അവധൂതനെപ്പോലെ അശാന്തനായി, പ്രകൃതിയുടെ നിത്യകാമുകനായി, ഏകാന്തനായി, പി ജീവിതത്തിലൂടെ പ്രയാണം ചെയ്തു. മരണവും ആരുമറിയാതെ തിരുവനന്തപുരത്തെ സി പി സത്രത്തിൽ.
പക്ഷേ മലയാളകവിതയുടെ ഈ കളിയച്ഛൻ, മലയാളവും മലയാളിയും ഉള്ളടത്തോളം കാലം, പ്രിയകവിയായി ഓർമ്മിക്കപ്പെടും.
കവിയുടെ ആത്മകഥാംശം നിറഞ്ഞ കൃതികളായ, കവിയുടെ കാല്പാടുകൾ, എന്നെ തിരയുന്ന ഞാൻ , നിത്യകാമുകിയെ തേടി, എന്നിവ ഗദ്യകവിതകൾ തന്നെയാണ്.
ഇയ്യങ്കോട് ശ്രീധരൻ, ആലംകോട് ലീലാകൃഷ്ണൻ, എന്നിവരുടെ ജീവചരിത്രങ്ങൾ പി എന്ന അനന്യനായ കവിയെ അടുത്തറിയാൻ സഹായിക്കുന്ന കൃതികളാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized