ജവാഹർലാൽ നെഹ്റു.

#ഓർമ്മ

ജവഹർലാൽ നെഹ്രു.

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ
(1889-1964) ചരമവാർഷികദിനമാണ്
മെയ് 27.

സ്വാതന്ത്ര്യസമരത്തിലെ ഈ മുന്നണിപ്പോരാളിയെ തന്റെ പിൻഗാമിയായി തെരഞ്ഞെടുത്തത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി തന്നെയാണ് –
(ഗാന്ധിയുടെ മതപരവും സാമ്പത്തികവുമായ ചിന്തകളെ നെഹ്റു എതിർത്തിരുന്നെങ്കിൽ പ്പോലും.)
നെഹ്രു എല്ലാ അർഥത്തിലും ആധുനിക ഇന്ത്യയുടെ ശില്പിയാണ്.
എല്ലാവിധ മത, ജാതി, ചിന്തകൾക്കും അതീതനായിരുന്ന നെഹ്റുവിന് മാത്രമേ ഒരു പുതിയ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ധ്യക്ഷണിക ഔന്നത്യവും ഇഛാശക്തിയും ജനസമ്മിതിയും ഉള്ളൂ എന്ന് ഗാന്ധിജി തിരിച്ചറിഞ്ഞു എന്നതാണ് രാജ്യത്തിൻ്റെ ഭാഗ്യം.
വിവിധ മതങ്ങൾക്കും, ഭാഷകൾക്കും, സംസ്കൃതികൾക്കും, ഭക്ഷണരീതികൾക്കുമെല്ലാം, സാഹോദര്യത്തോടെ കഴിയാൻ അവസരമുണ്ടാക്കിയത് നെഹ്റുവാണ്.
വർഗീയശക്തികൾ അവരുടെ ഏറ്റവും വലിയ ശത്രുവായി പണ്ഡിറ്റ് നെഹ്റുവിനെ കാണുന്നതിൻ്റെ കാരണവും അതുതന്നെ.
നെഹ്റുവിയൻ ചിന്തകളിലേക്ക് മടങ്ങിപ്പോവുക എന്നതാണ് രാജ്യസ്നേഹികളായ ഓരോ ഭാരതീയന്റെയും ദൗത്യവും കടമയും.
മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികൾക്കു ള്ള മറുപടി അതുമാത്രമാണ്.
വെറുമൊരു രാഷ്ട്രീയ നേതാവോ ഭരണകർത്താവോ മാത്രമായിരുന്നില്ല ജവാഹർലാൽ നെഹ്രു.
ഒന്നാന്തരം പ്രാസംഗികനും സാഹിത്യകാരനും കൂടിയായിരുന്നു. ഇന്ത്യയെ കണ്ടെത്തൽ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ എഴുതാൻ സുദീർഘമായ ജയിൽജീവിതം അദ്ദേഹം വിനിയോഗിച്ചു.
ചേരിചേരാ രാഷ്ട്രങ്ങൾ, ഹിന്ദി ചീനി ഭായ് ഭായ്, തുടങ്ങി നെഹ്‌റുവിന്റെ പല സ്വപ്നങ്ങളും പൊലിഞ്ഞു. നാനാത്വത്തിൽ ഏകത്വം എന്ന, നെഹ്‌റു ജീവിതം മുഴുവൻ പോരാടിയ ആശയവും, ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു.
നെഹ്റുവി്യൻ പാരമ്പര്യം തമസ്കരിക്കാൻ സംഘപരിവാറും മോദിസർക്കാരും നടത്തുന്ന ശ്രമങ്ങൾ ഈ നവഭാരത ശില്പിയെപ്പറ്റി കൂടുതൽ പഠിക്കാൻ യുവതലമുറക്ക് പ്രചോദനമാകുന്നു എന്നതാണ് സന്തോഷകരമായ വസ്തുത.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *