ചെമ്പക രാമൻ പിള്ള

#ഓർമ്മ

ചെമ്പകരാമൻ പിള്ള.

ചെമ്പകരാമൻ പിള്ളയുടെ (1891-1934) ചരമവാർഷികദിനമാണ്
മെയ് 26.

സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ആദ്യകാല നായകനാണ് പിള്ള.
തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന നാഞ്ചിനാട്ടുകാരായ ഒരു വെള്ളാള കുടുംബത്തിൽ തിരുവനന്തപുരത്ത് ജനിച്ച പിള്ള, എൻജിനീയറിംഗ് പഠിക്കാനാണ് 1910ൽ സൂറിച്ചിൽ എത്തിയത്. അവിടെ ഇൻ്റർനാഷണൽ പ്രോ ഇന്ത്യ ലീഗ് സ്ഥാപിച്ച ചെമ്പകരാമൻ പിള്ള, 1904ൽ ബർലിനിലെത്തി അവിടെ പ്രവർത്തിച്ചിരുന്ന ഇന്ത്യ ഇൻഡിപെൻഡൻസ് ലീഗിൽ തൻ്റെ സംഘടന ലയിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമനിയുടെ സഹായത്തോടെ ബ്രിട്ടീഷുകാരെ എതിർക്കാൻ ചാരപ്രവർത്തി വരെ ചെയ്തു .
1914 സെപ്റ്റംബർ 22ന് മദ്രാസ് തുറമുഖത്ത് ബോംബ് വർഷിച്ച എസ് എസ് എംഡൻ എന്ന ജർമൻ യുദ്ധക്കപ്പലിന് സഹായം ചെയ്തുകൊടുത്തത് ചെമ്പകരാമൻ പിള്ളയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.
1915 ഡിസംബർ 1ന് കാബൂളിൽ രൂപീകരിച്ച താത്കാലിക ഇന്ത്യ ഗവർമെൻ്റിൽ വിദേശകാര്യ മന്ത്രിയായിരുന്നു പിള്ള.
1931ൽ ബർലിനിൽ വെച്ച് കണ്ടുമുട്ടിയ മണിപ്പൂർകാരി ലക്ഷ്മീബായിയെ വിവാഹംചെയ്തു.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷവും ജർമനിയിൽ തുടർന്ന പിള്ള, ഹിറ്റ്ലറുടെ പ്രവർത്തികളെ എതിർത്തതുമൂലം ദുരൂഹസാഹചര്യത്തിൽ മരണമടയുകയായിരുന്നു.
1907ൽ ചെമ്പകരാമൻ പിള്ള ഉയർത്തിയ ജയ് ഹിന്ദ് എന്ന മുദ്രാവാക്യം, 1940കളിൽ നേതാജിയുടെ ഐ എൻ എ ഏറ്റെടുത്തു. സ്വതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായി മാറി, ജെയ് ഹിന്ദ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *