#കേരളചരിത്രം
ഒരു ജെയിൽ കലാപം.
കണ്ണൂരിൽ ഉദയങ്കുന്നു സെൻട്രൽ ജയിലിൽ 1879ൽ നടന്ന ഒരു ജയിൽ കലാപത്തെപ്പറ്റി 1879ലെ കേരളോപകാരി മാസികയിൽ വന്ന കുറിപ്പ് കാണുക.
ഒരു പക്ഷെ ബ്രിട്ടീഷ് മലബാറിൻ്റെ ചരിത്രത്തിൽ ആദ്യമായി ഉണ്ടായ ജെയിൽ കലാപമായിരിക്കും ഇത്.
1879 ജനുവരി മുതൽ തടവുകാർക്ക് ഭക്ഷണമായി ചോറ് നൽകുന്നത് വെട്ടിക്കുറച്ചു രണ്ടു ദിവസം ചോറും അഞ്ചു ദിവസം റാഗിയുമാക്കിയതാണ് പ്രതിഷേധം വിളിച്ചുവരുത്തിയത്.
നിരാഹാരസമരമായി തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമാസക്തമായി.
കലാപത്തിൽ ജെയിൽ സൂപ്രണ്ട് കേണൽ ബീച്ചം ( Beachaump ) സായിപ്പിൻ്റെ ഒരു കണ്ണ് നഷ്ടമായി. വെടിവെപ്പിൽ ഒരു തടവുകാരൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്ക് പറ്റി. 3 പേരുടെ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു.
തടവുകാരെ പാർപ്പിച്ചിരുന്ന മൂന്ന് നെടുമ്പുരകൾ തീവെച്ച് നശിപ്പിക്കപ്പെട്ടു.
– ജോയ് കള്ളിവയലിൽ.
( ഫോട്ടോ: gpura.org)
