#ഓർമ്മ
#ചരിത്രം
വിക്ടോറിയ ചക്രവർത്തിനി.
വിക്ടോറിയ ചക്രവർത്തിനിയുടെ (1819-1901) ജന്മവാർഷികദിനമാണ്
മെയ് 24.
ഇന്ത്യയുടെ ചരിത്രത്തിൽ അദ്വിതീയമായ സ്ഥാനമാണ് നീണ്ട 63 വർഷവും 7 മാസവും ബ്രിട്ടൻ്റെയും അയർലണ്ടിൻ്റെയും രാജ്ഞിയും ( 1837-1901) , ഇന്ത്യയുടെ ചക്രവർത്തിനിയും (1876-1901) ആയിരുന്ന വിക്ടോറിയ അലങ്കരിക്കുന്നത്.
ജോർജ് മൂന്നാമൻ രാജാവിൻ്റെ 13 മക്കളിൽ ഒരാളായ വിക്ടോറിയ അലക്സാന്ത്രീന, സഹോദരങ്ങൾ ചെറുപ്പത്തിലെ മരിച്ചതുകൊണ്ട് രാജ്ഞിയായി അവരോധിതയായി. ജർമൻകാരിയായിരുന്നു അമ്മ.
വിക്ടോറിയൻ യുഗം എന്ന ഒരു കാലഘട്ടത്തിൻ്റെ പേരിന് തന്നെ അർഹമായി, അവരുടെ നീണ്ട ഭരണകാലം.
വിക്ടോറിയയുടെ 13 മക്കളിൽ നിന്നാണ് യൂറോപ്പിലെ മിക്ക രാജകുടുംബങ്ങളും ആവിർഭവിച്ചത് .
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം മുഴുവൻ – ഇന്ത്യ ഉൾപ്പെടെ – അവരുടെ രജത, സുവർണ്ണ, ജൂബിലികൾ കൊണ്ടാടപ്പെട്ടു. തിരുവിതാംകൂറിൻ്റെ ഉപഹാരമായ ദന്തസിംഹാസനം ഇന്നും കാണികളെ ആകർഷിക്കുന്നു. കൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ അവരുടെ ഭരണകാലത്തിൻ്റെ ഓർമ്മ നിലനിർത്തുന്നു. തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗൺ ഹോൾ ഇപ്പോൾ അയ്യങ്കാളി സ്മാരകമാണ്.
ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായി 1856 മുതൽ വിക്ടോറിയ ക്രോസ്സ് സ്ഥാപിതമായി.
1832 മുതൽ ഡയറി എഴുതി സൂക്ഷിച്ചിരുന്ന അവരുടെ കുറിപ്പുകൾ 122 വാല്യങ്ങൾ വരും.
വിക്ടോറിയയുടെ ഇന്ത്യക്കാരനായ അബ്ദുൽ എന്ന മുസ്ലിം സേവകൻ്റെ ജീവിതം പുസ്തകവും സിനിമയുമാക്കപ്പെട്ടിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized