#ഓർമ്മ
ഖാസി നസ്രുൽ ഇസ്‌ലാം.
വിശ്രുത ബംഗാളി കവി ഖാസി നസ്രുൽ ഇസ്ലാമിൻ്റെ (1899-1976)
ജന്മവാർഷികദിനമാണ്
മെയ് 24.
ബംഗാളിലെ അസൻസോൾ ജില്ലയിലെ ചുരുളിയയിൽ ജനിച്ച നസ്രുൽ, കവി മാത്രമല്ല, നോവലിസ്റ്റും, കഥാകാരനും, സംഗീതജ്ഞനും, സ്വതന്ത്ര്യസമരസേനാനിയും , വിപ്ലവകാരിയുമായിരുന്നു.
വിദ്രോഹി ( റിബൽ) കവി എന്നാണ് നസ്രുൽ അറിയപ്പെട്ടിരുന്നത്. ജാതിമതഭേദമെന്യേ എല്ലാവിഭാഗം ജനങ്ങളും അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
നസ്രുൽ ഗീതെ എന്നറിയപ്പെടുന്ന നാലായിരത്തിലധികം ഗാനങ്ങൾ അദ്ദേഹം എഴുതി സംഗീതം പകർന്നിട്ടുണ്ട്.
ബ്രിട്ടീഷ് ഇന്ത്യ, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ജീവിച്ച നസ്രുൽ, ബംഗാളിയിലെ ഏറ്റവും മികച്ച കവികളിൽ ഒരാളാണ്.
റാഞ്ചിയിൽ ജീവിച്ചിരുന്ന കവിക്ക് 43 വയസ്സിൽ അജ്ഞാതരോഗം പിടിപെട്ട് ഓർമ്മ നഷ്ടപ്പെട്ടു. 1972ൽ കുടുംബം അദ്ദേഹത്തെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയി. ധാക്കയിൽ വെച്ച് അന്തരിച്ചു.
പത്മഭൂഷൺ പുരസ്കാരം നേടിയ നസ്രുൽ , മരണശേഷം ബംഗ്ലാദേശിൻ്റെ ദേശീയകവിയായി പ്രഖ്യാപിക്കപ്പെട്ടു.
45 വര്ഷം മുൻപുതന്നെ വിവർത്തങ്ങളിലൂടെ നസ്റുളിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ നിലീന ഏബ്രഹാം, സച്ചിദാനന്ദൻ, എന്നിവരോട് മലയാളികൾ കടപ്പെട്ടിരിക്കുന്നു.
– ജോയ് കള്ളിവയലിൽ.
https://youtu.be/NSxzA04g7y8



