#ഓർമ്മ
സി കേശവൻ.
സി കേശവൻ്റെ (1891-1969) ജന്മവാർഷികദിനമാണ്
മെയ് 23.
തിരുവിതാംകൂർ സ്വാതന്ത്ര്യസമരത്തിൻ്റെ ചുക്കാൻ പിടിച്ച ത്രിമൂർത്തികളിൽ ഒരാളാണ് സി കേശവൻ.
പട്ടം താണുപിള്ളയും ടി എം വർഗീസുമാണ് മറ്റ് രണ്ടു സ്റ്റേറ്റ് കോൺഗ്രസ് നേതാക്കൾ.
കൊല്ലം മയ്യനാട് ജനിച്ച കേശവൻ, അധ്യാപകൻ, കൊല്ലത്ത് വക്കീൽ, എന്ന നിലകളിൽ പ്രവർത്തിച്ചശേഷമാണ് 1933ൽ നിവർത്തന പ്രക്ഷോഭത്തിൽ പങ്കാളിയായി നേതൃരംഗത്ത് വന്നത്. ഡോക്ടർ പൽപ്പുവിൻ്റെ അനുയായിയായ കേശവൻ, എസ് എൻ ഡി പി യോഗം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പ്രസംഗത്തിനിടയിൽ ഒന്നന്തരമായി ഗാനങ്ങൾ ആലപിക്കാനുമുള്ള കഴിവ് കേശവനെ വ്യത്യസ്തനാക്കി.
പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിൻ്റെ പേരിൽ ദിവാൻ സർ സി പി ജെയിലിലാക്കിയത് കേശവന് തിരുവിതാംകൂറിലുടനീളം വീരപരിവേഷം നൽകി.
സ്വതന്ത്ര്യപ്രാപ്തിക്കുശേഷം പ്രഥമ പട്ടം താണുപിള്ള മന്ത്രിസഭയിൽ അംഗമായ കേശവൻ, 1950 മുതൽ 52 വരെ തിരുക്കൊച്ചി മുഖ്യമന്ത്രി ആയിരുന്നു.
കേരള കൗമുദി സ്ഥാപകൻ സി വി കുഞ്ഞിരാമൻ്റെ മകൾ വാസന്തി ആയിരുന്നു ഭാര്യ.
ആത്മകഥയായ
‘ ജീവിതസമരം ‘ ഒരു കാലഘട്ടത്തിൻ്റെ ചരിത്രം കൂടിയാണ്.
കൗമുദി വാരിക പത്രാധിപർ പ്രസിദ്ധനായ മകൻ കെ ബാലകൃഷ്ണനാണ് പുസ്തകത്തിന് ആമുഖം എഴുതിയത് എന്ന പ്രത്യേകത കൂടിയുണ്ട് ആത്മകഥക്ക്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized