#ഓർമ്മ
ബുദ്ധ പൂർണിമ.
മെയ് 23, 2024 ബുദ്ധ പൂർണിമയാണ്.
ഇന്ത്യയിലും നേപ്പാളിലും ഈ ദിവസം 2024ലെ ബുദ്ധജയന്തിയായി ആഘോഷിക്കപ്പെടുന്നു.
നേപ്പാളിലെ ലുമ്പിനിയിൽ ജനിച്ച സിദ്ധാർത്ഥ രാജകുമാരൻ (563-483) ജീവിതത്തിൻ്റെ അർത്ഥം തേടി ലൗകിക സുഖങ്ങൾ എല്ലാം ഉപേക്ഷിച്ച് അലഞ്ഞു. ബിഹാറിലെ ബുദ്ധ ഗയയിൽ വെച്ച് നിർവാണം പ്രാപിച്ചു എന്നാണ് വിശ്വാസം.
അനുയായികൾ അദ്ദേഹത്തെ ഗൗതമ ബുദ്ധൻ എന്ന് വിശേഷിപ്പിച്ചു തുടങ്ങി.
ബുദ്ധമതം പിന്നീട് ഏഷ്യയിലെമ്പാടും വ്യാപിച്ചു. ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ മതമാണ് ബുദ്ധമതം. 58 കോടി ആളുകൾ ബുദ്ധമത വിശ്വാസികൾ ആണെന്നാണ് കണക്ക്.
പല കാരണങ്ങളും കൊണ്ട് ഇന്ത്യയിൽ ബുദ്ധമതം ക്ഷയിച്ചു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഒരു സംഭവമായിരുന്നു പതിനായിരകണക്കിന് ദളിത് അനുയായികളുമായി ഡോക്ടർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ചത്.
ഭൂമിയിലെ അവതാരമായി കരുതപ്പെടുന്ന ദലൈ ലാമ ചൈനയിലെ പീഡനങ്ങളിൽ നിന്ന് രക്ഷനേടാനായി ഇന്ത്യയിൽ എത്തിയിട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞു .
എല്ലാ ബുദ്ധമത വിശ്വാസികൾക്കും ബുദ്ധ പൂർണ്ണിമയുടെ ആശംസകൾ.




