#ഓർമ്മ
ജോൺ നാഷ്.
വിഖ്യാത ഗണിതശാസ്ത്രജ്ഞ ൻ ജോൺ നാഷിൻ്റെ
( 1928-2015) ചരമവാർഷികദിനമാണ്
മെയ് 23.
22 വയസിൽ അമേരിക്കയിലെ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ഡോക്ട്ടറേറ്റ് സമ്പാദിച്ച നാഷ് അടുത്തവർഷം 1951ൽ മസാച്ച്സെറ്റ്സ് സർവകലാശാലയിൽ അധ്യാപകനായി. പിന്നീട് ജീവിതകാലം മുഴുവൻ അവിടെ ചിലവഴിച്ചു. ജീവിതകാലം മുഴുവനും പാരനോയിഡ് സ്‌കീസോഫ്രീനിയ എന്ന മനോരാഗം അലട്ടിയിരുന്ന ജോൺ നാഷ് ഒരു കാറപകടത്തിൽ ഭാര്യയോടൊപ്പം കൊല്ലപ്പെടുകയായിരുന്നു.
1994ൽ ഇക്കണോമിക്ക്‌സിനുള്ള നോബൽ പുരസ്കാരം നേടിയ നാഷിൻ്റെ ഏറ്റവും മഹത്തായ സംഭാവന ഗെയിം തിയറി എന്ന് അറിയപ്പെടുന്നു. ഗണിതശാസ്ത്രത്തിനുളള ആബേൽ പ്രൈസ് 2015ൽ നേടി.
സിൽവിയ നാസർ എഴുതിയ A Beautiful Mind ( 1998) എന്ന ജീവചരിത്രം ആസ്പദമാക്കി അതേപേരിൽ 2001ൽ പുറത്തിറങ്ങിയ സിനിമ നാല് ഓസ്ക്കാർ അവാർഡുകൾ നേടിയതോടെയാണ് നാഷിൻ്റെ കഥ ലോകം അറിഞ്ഞത്. ചിത്രത്തിലെ നാഷ് ആയുള്ള റസ്സൽ ക്രോവിൻ്റെ അഭിനയം അവിസ്മരണീയമായ ഒരു അനുഭവമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized