#ഓർമ്മ
ഒമർ ഖയ്യാം.
വിഖ്യാത കവി ഒമർ ഖയ്യാമിൻ്റെ (1048-1131)
ജന്മവാർഷികദിനമാണ്
മെയ് 18.
ഗണിതശാസ്ത്രഞനും, ജ്യോതിശാസ്ത്ര പണ്ഡിതനും , ചരിത്രകാരനും ചിന്തകനും എല്ലാമായിരുന്നു 11ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ പേർഷ്യൻ കവി.
റുബിയത്ത് എന്ന പേരിൽ 1859ൽ എഡ്വാർഡ് ഫിറ്റ്സറാൾഡ് കുറെ കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതോടെയാണ് ഒമർ ഖയ്യാം വിശ്വപ്രശസ്തനായത്.
പേർഷ്യൻ കലണ്ടറിന് അടിസ്ഥാനമായത് ഖയ്യാമിൻെറ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളാണ്.
1079ൽ തന്നെ, ഒരു വർഷം എന്നത് 365.24219 ദിവസങ്ങൾ കൂടിയതാണ് എന്ന് ഖയ്യാം കണ്ടെത്തിയിരുന്നു.
ഇന്നത്തെ ഇറാനിലാണ് ഒമർ ഖയ്യാമിൻ്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized