#കേരളചരിത്രം
കൊച്ചി ഷിപ്പ് യാർഡ്.
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കമ്പനി യായ കൊച്ചി ഷിപ്പ് യാർഡ് രാജ്യത്തിൻ്റെ മുഴുവൻ അഭിമാനമായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തെ ലാഭത്തിലുണ്ടായ വർധന 505 ശതമാനമാണ്. ഓഹരിവിലയിലെ വർധന 630 ശതമാനവും. കമ്പനിയുടെ മൂല്യം 48300 കോടി കവിഞ്ഞു.
1972ൽ രൂപീകൃതമായ കമ്പനിയുടെ ആദ്യത്തെ കപ്പലിൻ്റെ കീൽ ഇട്ടത് 1976ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് .
1980 ജനുവരി 28ന് റാണി പദ്മിനി എന്ന ആദ്യത്തെ കപ്പൽ നീറ്റിലിറക്കി. മലയാളികളുടെ എക്കാലത്തെയും അഭിമാനമായ ഈ ശ്രീധരനായിരുന്നു മാനേജിംഗ് ഡയറക്ടർ.
1982 മുതൽ കപ്പലുകളുടെ അറ്റകുറ്റ പണികളും നടത്തിത്തുടങ്ങി.
കൊച്ചി ഷിപ്പ് യാർഡിൻ്റെ ചരിത്ര മുഹൂർത്തം തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് 2022 സെപ്റ്റംബർ 2ന് കമ്മീഷൻ ചെയ്തതാണ്. രണ്ടാമത്തെ വിമാന വാഹിനി കപ്പലിൻ്റെ ഓർഡറും കൊച്ചിക്ക് തന്നെ ലഭിക്കും എന്ന് ഉറപ്പാണ്.
അടുത്ത കാലത്ത് കേരളത്തിന് ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിക്കൊടുത്ത കൊച്ചി വാട്ടർ മെട്രോയുടെ ഭൂരിഭാഗം ബോട്ടുകളും നിർമ്മിക്കുന്നത് കൊച്ചി ഷിപ്പ് യാർഡ് ആണ്.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
എറണാകുളം പട്ടണത്തിൻ്റെ ഭൂപടം മാറ്റിയെഴുതിയ സംഭവമാണ് ഷിപ്പ് യാർഡിന് വേണ്ടി നടത്തിയ ഭൂമി ഏറ്റെടുക്കൽ. എൻ്റെ കുടുംബത്തിൻ്റെ ഉൾപ്പെടെ നൂറു കണക്കിന് ആളുകളുടെ വിലയേറിയ ഭൂമി വിട്ടുകൊടുക്കാൻ നിർബന്ധിതരായി. ഒരു പള്ളി തന്നെ മാറ്റി സ്ഥാപിക്കേണ്ടി വന്നു. കേരളത്തിൽ ആദ്യമായിടാണെന്നു തോന്നുന്നു തങ്ങളുടെ കാരണവന്മാർ അന്തിയുറങ്ങുന്ന സെമിത്തേരി ഉപേക്ഷിച്ച് കത്തോലിക്കാവിശ്വാസികൾ വേദനയോടെ വിടപറഞ്ഞത്.
തേവര റോഡ് ഇപ്പോൾ ഓൾഡ് തേവര റോഡാണ്. മഹാത്മാ ഗാന്ധി റോഡ് ആയി പ്രധാനപ്പെട്ട വീഥി.



