സുന്ദർലാൽ ബഹുഗുണ

#ഓർമ്മ

സുന്ദർലാൽ ബഹുഗുണ.

സുന്ദർലാൽ ബഹുഗുണയുടെ (1927-2021) ഓർമ്മദിവസമാണ്
മെയ് 21.

ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനത്തിന് ആഗോളശ്രദ്ധ നേടിക്കൊടുത്ത മഹാനാണ് ഹിമാലയത്തിലെ ടെഹ്റി ഗർവാൾ പ്രദേശത്ത് ജനിച്ച ബഹുഗുണ.
1973 ൽ ചാന്തി പ്രസാദ് ഭട്ട് തുടങ്ങിവെച്ച ചിപ്കോ പ്രസ്ഥാനത്തിന് പ്രചാരം നേടിക്കൊടുത്തത് ബഹുഗുണയുടെ നേതൃത്വമാണ്. ചിപ്കൊ എന്നാൽ പുണരുക എന്നാണ് അർഥം. തടിക്കച്ചവടക്കാർ വരുമ്പോൾ മരങ്ങളെ കെട്ടിപ്പിടിച്ചുനിന്നാണ് ഹിമാലയത്തിലെ സ്ത്രീകൾ അവരെ പരാജയപ്പെടുത്തിയത്.
1981 മുതൽ 83 വരെ ഹിമാലയത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച ബഹുഗുണയുടെ സമരകാഹളത്തിന് മുന്നിൽ വൻതോതിലുള്ള വനനശീകരണം തടയാനുള്ള നിയമം കൊണ്ടുവരാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിർബന്ധിതയായി.
തെഹ്റി ഡാമിന് എതിരെയുള്ള സമരത്തിൻ്റെ മുൻനിരയിൽ 1980 മുതൽ 2004 വരെ ബഹുഗുണ പ്രവർത്തിച്ചു.
ചിപ്‌കോ പ്രസ്ഥാനം 1987ലെ സമാന്തര നോബൽ സമ്മാനം എന്നറിയപ്പെടുന്ന Right to Livelihood അവാർഡ് നേടി.
2009ൽ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷൺ ബഹുഗുണക്കു സമ്മാനിക്കപ്പെട്ടു.
94 വയസ്സിൽ കോവിഡ് പിടിപെട്ട് ഋഷികേഷിൽവെച്ച് ആ ധന്യജീവിതം അവസാനിച്ചു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *