#ചരിത്രം
മയൂര സിംഹാസനം
മയൂര സിംഹാസനം എന്നത് ഒരു കവിസങ്കൽപ്പം മാത്രമാണ് എന്ന് കരുതുന്നവരാണ് അധികമാളുകളും.
മുഗൾ ചക്രവർത്തിമാരുടെ രാജകീയ സിംഹാസനമാണ് മയൂര സിംഹാസനം എന്ന പേരിൽ അറിയപ്പെട്ടത്. പിന്നീട് അത് സ്വർണ്ണംകൊണ്ട് പൊതിയപ്പെട്ടു. അമൂല്യമായ ആയിരക്കണക്കിന് വൈരക്കല്ലുകളും മറ്റ് രത്നങ്ങളും കൊണ്ട് പിൽക്കാലത്ത് സിംഹാസനം മോടിപിടിപ്പിക്കപ്പെട്ടു. സ്വർണ്ണം മാത്രം 1150 കിലോ ഉപയോഗിച്ചു എന്നാണ് കണക്ക്. രത്നങ്ങളുടെ തൂക്കം 230 കിലോ ആയിരുന്നത്രെ.
7 വര്ഷം കൊണ്ട് പണിതീർത്ത മയൂര സിംഹാസനത്തിൻ്റെ നിർമ്മാണച്ചെലവ് താജ് മഹലിൻ്റെ മൊത്തം ചെലവിനേക്കാൾ കൂടുതലായിരുന്നു എന്നാണ് പറയപ്പെടുന്നത്.
1739ൽ നാദിർ ഷാ മയൂര സിംഹാസനം കൊള്ളയടിച്ച് ഇന്നത്തെ ഇറാനിലേക്ക് കടത്തിക്കൊണ്ടുപോയി.
