സിസ്റ്റർ മേരി ബെനീഞ്ഞ

#ഓർമ്മ

സിസ്റ്റർ മേരി ബനീഞ്ഞ.

കവി സിസ്റ്റർ മേരി ബനീഞ്ഞയുടെ (1899-1985) ചരമവാർഷികദിനമാണ്
മെയ് 20.

എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ ജനിച്ച മേരി ജോൺ തോട്ടം സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് വടക്കൻ പറവൂരിൽ പ്രൈമറി സ്ക്കൂൾ അധ്യാപികയായി. പിന്നീട് കൊല്ലത്ത് ഹൈസ്കൂൾ പഠനവും തിരുവനന്തപുരത്ത് ടീച്ചർ ട്രെയിനിങ്ങും കഴിഞ്ഞ് 1922ൽ കുറവിലങ്ങാട് സ്കൂളിൽ അധ്യാപികയായി.
1928ൽ ഫ്രാൻസിസ്ക്കൻ സന്യാസ മഠത്തിൽ ചേർന്ന് സിസ്റ്റർ മേരി ബെനീഞ്ഞയായി മാറി. 1950 മുതൽ1961 വരെ ഇലഞ്ഞി ഹൈസ്കൂൾ അധ്യാപികയായി ജോലിചെയ്തശേഷം വിരമിച്ചു.
ഹൈസ്കൂൾ പഠനകാലത്ത് തന്നെ കവിതകൾ എഴുതിത്തുടങ്ങിയിരുന്നു.
ആദ്യ കവിതാസമാഹാരമായ ഗീതാവലിക്ക് അവതാരിക എഴുതിയത് ഉള്ളൂരാണ്. ഏറ്റവും പ്രസിദ്ധമായ കവിതയായ ‘ ലോകമേ യാത്ര ‘, സന്യാസജീവിതം തുടങ്ങുന്നതിനു തൊട്ടുമുൻപ് എഴുതിയതാണ്.
1973ൽ തോട്ടം കവിതകൾ എന്ന സമാഹാരം പ്രസിദ്ധീകരിച്ചു.
കവിതാസമാഹാരമായ ലോകമേ യാത്ര, ആത്മകഥ എന്നിവ വെളിച്ചം കണ്ടത് 1986ൽ മരണശേഷമാണ്.
– ജോയ് കള്ളിവയലിൽ.

https://youtu.be/ep77PhZETPA

അടിക്കുറിപ്പ്:

കവയത്രികളായ മേരി ജോൺ തോട്ടവും മേരി ജോൺ കൂത്താട്ടുകുളവും ഒരേയാളാണ് എന്ന് കരുതുന്നവർ ധാരാളമുണ്ട്. മേരി ജോൺ കൂത്താട്ടുകുളം പ്രശസ്ത സാഹിത്യകാരനായ സി ജെ തോമസിൻ്റെ സഹോദരിയാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *