#ഓർമ്മ
ശോഭനാ പരമേശ്വരൻ നായർ.
ശോഭനാ പരമേശ്വരൻ നായരുടെ (1927-2012) ഓർമ്മദിവസമാണ്
മെയ് 20.
മലയാളസിനിമക്ക് മറക്കാനാവാത്ത വ്യക്തിത്വമാണ് പരമു അണ്ണൻ എന്ന് എല്ലാവരും വിളിച്ചിരുന്ന പരമേശ്വരൻ നായർ.
ചിറയിൻകീഴിലാണ് ജനനം. പ്രേംനസീറുമായുള്ള സ്നേഹബന്ധം സ്കൂളിൽ ഒന്നിച്ച് പഠിക്കുമ്പോൾ തുടങ്ങിയതാണ്.
മദ്രാസിൽ പോയി ഫോട്ടോഗ്രാഫി പഠിച്ച് തൃശൂരിൽ ശോഭനാ സ്റ്റുഡിയോ തുടങ്ങിതോടെ പേര് ശോഭനാ പരമേശ്വരൻ നായർ എന്നായി.
രാമു കാര്യാട്ടിനെ പരിചയപ്പെട്ടത് സിനിമാലോകത്ത് പ്രവേശിക്കാൻ പ്രേരകമായി. 1953ൽ കാര്യാട്ടും പി ഭാസ്കരനും ചേർന്ന് സംവിധാനം ചെയ്ത, ചരിത്രം സൃഷ്ടിച്ച നീലക്കുയിൽ എന്ന ചിത്രത്തിൻ്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്നു.
1963ൽ നവരത്ന എന്ന നിർമ്മാണക്കമ്പനിയുടെ പങ്കാളിയായി മുറപ്പെണ്ണ്, നിണമണിഞ്ഞ കാൽപ്പാടുകൾ തുടങ്ങിയ ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ നിർമ്മിച്ചു. എം ടി ആദ്യമായി തിരക്കഥ എഴുതിയ സിനിമയാണ് മുറപ്പെണ്ണ്. പിന്നീട് രൂപവാണി എന്ന സ്വന്തം നിർമ്മാണക്കമ്പനി തുടങ്ങി കള്ളിച്ചെല്ലമ്മ മുതലായ അനേകം ശ്രദ്ധേയമായ ചിത്രങ്ങൾ മലയാളസിനിമക്ക് നൽകി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized