കെ രാഘവൻ തിരുമുൽപ്പാട്

#ഓർമ്മ

കെ രാഘവൻ തിരുമുൽപ്പാട്.

വൈദ്യഭൂഷണം കെ രാഘവൻ തിരുമുൽപ്പാടിൻ്റെ (1920-2010) ജന്മവാർഷികദിനമാണ്
മെയ് 20.

ആലപ്പുഴ ജില്ലയിലെ ചിങ്ങോലിയിൽ ജനിച്ച തിരുമുൽപ്പാട്, മദ്രാസിൽ റെയ്ൽവേ ക്ലർക്ക് ഉൾപ്പെടെ നിരവധി ജോലികൾ ചെയ്തശേഷമാണ് ആയുർവേദ പഠനത്തിലേക്ക് തിരിഞ്ഞത്. ഗാന്ധിജിയുടെ ഉറ്റ അനുയായിയായിരുന്ന അദേഹം ഗാന്ധിയൻ ചര്യകൾ പ്രചരിപ്പിക്കുന്നതിലും മുന്നിൽ നിന്നു.
തൃശ്ശൂരിൽ കൊട്ടാരം വൈദ്യനായ പി വാസുദേവൻ നമ്പീശൻ്റെ കീഴിൽ പഠിച്ച് 1949ൽ വൈദ്യഭൂഷണം പാസായി.
ചികിത്സകൻ എന്നതിന് പുറമെ അദ്വിതീയനായ അധ്യാപകൻ എന്നതാണ് തിരുമുൽപ്പാടിന് നിതാന്തയശസ് നേടിക്കൊടുത്തത്.
ആയുർവേദം, പ്രകൃതിചികിത്സ, എന്നിവ സംബന്ധിച്ച നിരവധി ആധികാരിക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ആയുർവേദത്തിൻ്റെ മൂലഗ്രന്ഥമായ അഷ്ടാംഗഹൃദയം മലയാളത്തിലേക്ക് വിവർത്തനംചെയ്യുക എന്ന മഹനീയകർമ്മം അദ്ദേഹം നിർവഹിച്ചത് സംസ്കൃതം സ്വയം പഠിച്ച് അവഗാഹം നേടിയാണ്.
കേരളത്തിലെ വിവിധ സർവകലാശാലകളിൽ പരീക്ഷകൻ, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്ന നിലകളിൽ പ്രവർത്തിച്ചു.
നിരവധി പുരസ്കാരങ്ങൾ നേടിയ തിരുമുൽപ്പാടിനെ തേടി പദ്മഭൂഷൺ ബഹുമതി എത്തിയത് 90 വയസ്സിൽ, മരണശേഷമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *