#ഓർമ്മ
ഹോ ചി മിൻ.
ഹോ ചി മിന്നിന്റെ (1890 -1969) ജന്മവാർഷികദിനമാണ് മെയ് 19.
പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്തശക്തികളെ പരാജയപ്പെടുത്തി വിയറ്റ്നാമിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത നേതാവാണ് ഹോ ചി മിൻ.
ഇൻഡോ ചൈന എന്നറിയപ്പെട്ടിരുന്ന രാജ്യം ഫ്രഞ്ച് അധീനതയിലായിരുന്നു.
1925 മുതൽ ഫ്രഞ്ച്, വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതാവായിരുന്നു ഹോ.
ആദ്യം ഫ്രാൻസിനെയും പിന്നീട് അമേരിക്കയെയും യുദ്ധത്തിൽ തോൽപ്പിച്ച് വിയറ്റ്മിൻ ഒളിപ്പോരാളികളെ വിജയത്തിലേക്കു നയിച്ച തന്ത്രജ്ഞനാണ് ഹോ.
ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി 1975ൽ അമേരിക്കൻ സേന പിൻവാങ്ങി.
1976ൽ വടക്കും തെക്കും വിയറ്റ്നാമുകൾ ഒന്നായി. 1969ൽ മരിക്കുന്നത് വരെ വരെ പ്രസിഡന്റ് ആയിരുന്നു “ബാക്ക് ഹോ”( ഹോ അമ്മാവൻ ) എന്ന് ജനങ്ങൾ ആദരപൂർവം വിളിച്ചിരുന്ന ഹോ ചി മിൻ.
തെക്കൻ വിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്ന സെയ്ഗോൺ ഇന്ന് മഹാനായ തങ്ങളുടെ നേതാവിന്റെ ഓർമ്മക്കായി ഹോ ചി മിൻ സിറ്റിയാണ്.
– ജോയ് കള്ളിവയലിൽ.


