#കേരളചരിത്രം
സ്വർണ്ണഖനനം കേരളത്തിൽ.
തങ്ങളുടെ അധിനിവേശത്തിലുള്ള രാജ്യങ്ങളിൽ നിന്ന് ബ്രിട്ടൻ്റെ വ്യവസായിക പുരോഗതിക്ക് വേണ്ട ധാതുക്കളും മറ്റ് വിഭവങ്ങളും കണ്ടെത്തി കയറ്റുമതിചെയ്യുക എന്നതായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ രീതി.
അത്തരത്തിൽ കേരളത്തിലെ, പ്രത്യേകിച്ച് വയനാട്ടിലെ, വനങ്ങൾ മിക്കവാറും അവർ വെട്ടിവെളുപ്പിച്ചു. അക്കൂട്ടത്തിലായിരിക്കണം അവിടെ സ്വർണ്ണം ഖനനം ചെയ്യാനുള്ള സാധ്യത കണ്ടെത്തിയത്.
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം വയനാട്ടിൽ സ്വർണ്ണനിക്ഷേപം ഉണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് ധാരാളം ബ്രിട്ടീഷ് കമ്പനികൾ വയനാട്, നിലമ്പൂർ തുടങ്ങിയ പ്രാദേശങ്ങളിൽ വൻതോതിൽ ധാതുഖനനം നടത്തുകയുണ്ടായി .
പക്ഷേ ലാഭകരമായ സ്വർണ്ണനിക്ഷേപം കണ്ടെത്താൻ ആർക്കും കഴിയാഞ്ഞതുകൊണ്ട് പദ്ധതികൾ ഉപേക്ഷിക്കേണ്ടി വന്നു എന്ന് മാത്രം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized