#ഓർമ്മ
ബർട്രാണ്ട് റസ്സൽ.
റസലിൻ്റെ (1872-1970)
ജന്മവാർഷികദിനമാണ്
മെയ് 18.
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ ദാർശനികൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബട്രാണ്ട് റസ്സൽ, ഗണിതശാസ്ത്രഞൻ, തത്വചിന്തകൻ, ബുദ്ധിജീവി, എഴുത്തുകാരൻ, സാമൂഹ്യവിമർശകൻ, എല്ലാമായിരുന്നു.
വലിയ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. മുത്തച്ഛൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു. പക്ഷേ റസൽ പാർലിമെൻ്റിലേക്ക് മത്സരിച്ച രണ്ടു പ്രാവശ്യവും തോറ്റു. 1918ൽ യുദ്ധവിരുദ്ധ പോരാട്ടത്തിൻ്റെ പേരിൽ 5 മാസം ജെയിലിലും കിടന്നു. ഒന്നാമനായി ഗണിതശാസ്ത്ര ബിരുദം നേടിയ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജിൽ അധ്യാപകനായിരിക്കെ മാത്രമല്ല , ന്യൂയോർക്ക് സിറ്റി കോളേജിൽ നിന്നും പ്രൊഫസർ ആയിരിക്കെ പിരിച്ചുവിടപ്പെട്ട ചരിത്രവുമുണ്ട്.
എ എൻ വൈറ്റ്ഹെഡ്മായി ചേര്ന്ന് എഴുതിയ Principia Mathematica ചരിത്രത്തിൽ ഇടംനേടിയ രചനയാണ് .
തൻ്റെ ആപേക്ഷികതാ സിദ്ധാന്തം റസ്സൽ വിശദീകരിച്ചപ്പോഴാണ് ആളുകൾക്ക് മനസ്സിലായത് എന്ന് ഐയ്ൻസ്റ്റീൻ തന്നെ പറഞ്ഞിട്ടുണ്ട്.
എഴുത്തിൽ വോൾട്ടയറോടാണ് റസൽ താരതമ്യം ചെയ്യപ്പെടുന്നത്. അത്രക്ക് രസകരവും വിജ്ഞാനപ്രദവുമാ യിരുന്നു റസലിൻ്റെ ലേഖനങ്ങൾ.
1949 ൽ OBE പദവിയും 1950ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും ലഭിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized