#ചരിത്രം
കാർലോ ആൻസിലോട്ടി.
ലോകമെങ്ങും ഏറ്റവുമധികം കാണികളുള്ള സ്‌പോർട്ട്സാണ് ഫുട്ബോൾ.
ഇൻ്റർനെറ്റ് വിപ്ലവത്തോടെ ലോകത്തെമ്പാടും നടക്കുന്ന ഫുട്ബോൾ മത്സരങ്ങൾ വീട്ടിലിരുന്ന് കാണാനുള്ള അവസരം ഇന്ത്യക്കാർക്കും കൈവന്നു.
അന്താരാഷ്ട്രരംഗത്ത് ഫുട്ബോൾ താരങ്ങളെപ്പോലെ തന്നെ പ്രശസ്തരും വിലപിടിപ്പുള്ള വരുമാണ് കോച്ചുകൾ / മാനേജർമാർ.
കേരളത്തിൽപോലും ” കോച്ചിന് ‘ ആശാൻ ‘ എന്ന് വിളിപ്പേര് നൽകി ആരാധിക്കുന്ന സ്ഥിതിവന്നു .
കളിക്കാരൻ എന്നപോലെതന്നെ മാനേജർ എന്നനിലയിലും ഖ്യാതി നേടിയ അനേകം പേരുണ്ട്. അവരിൽ പ്രമുഖനാണ് സ്പെയിനിലെ ബാർസിലോണ ക്ലബിൻ്റെ കോച്ചായിരുന്ന യോഹാന് ക്രയ്ഫ്.
ക്രയ്ഫ് പരിശീലിപ്പിച്ച
പെപ് ഗാർഡിയോള പിന്നീട് ബാർസിലോണയുടെ കോച്ചായി മെസി ഉൾപ്പെടെയുള്ളവരെ പരിശീലിപ്പിച്ചു. ഇപ്പോളും മാഞ്ചസ്റ്റർ സിറ്റി ക്ലബിൻ്റെ കോച്ചായി തുടർച്ചയായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം നേടുന്നു.
മറ്റൊരു പേരുകേട്ട കോച്ചാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് അനേകവർഷങ്ങൾ തുടർച്ചയായി കിരീടം നേടിക്കൊടുത്ത അലക്സ് ഫെർഗുസൻ. ദീർഘകാലം ആർസണൽ ക്ലബിൻ്റെ കൊച്ചായിരുന്ന ആർസൻ വെങ്കറും അനേകരുടെ ആരാധനാപാത്രമാണ്.
ചെൽസിക്ക് കിരീടം നേടിക്കൊടുത്ത ഹോസെ മോറേഞ്ഞോ എൻ്റെ ഇഷ്ടകോച്ചാണ്.
ഇന്ന് ലോകത്ത് ഏറ്റവുമധികം കളികളിൽ പരിശീലകനായി കിരീടം നേടുന്ന കോച്ച് ആരെന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളു – കാർലോ ആൻസിലോട്ടി.
18 വയസിൽ ഇറ്റലിയിലെ പാർമ ക്ലബിന് വേണ്ടി കളിച്ചുതുടങ്ങിയ ശേഷം 1992ൽ വിരമിക്കുന്നത് വരെ റോമാ, മിലാൻ തുടങ്ങിയ ക്ലബുകൾക്കും ഇറ്റലിക്ക് വേണ്ടിയും ബൂട്ടണിഞ്ഞു.
1996ൽ റോമായുടെ കോച്ചായ ആൻസിലോട്ടി വിവിധ രാജ്യങ്ങളിൽ യുവൻ്റസ്, മിലാൻ, ചെൽസി, പാരിസ് സെൻ്റ് ജർമൻ, റിയാൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് , നപ്പോളി, എവർട്ടൻ ക്ലബുകളുടെ പരിശീലകൻ എന്നനിലയിൽ നേടിയ ട്രോഫികൾ സർവകാല റെക്കോർഡാണ് .
2021 മുതൽ രണ്ടാം തവണ റിയാൽ മാഡ്രിഡ് മാനേജരായ ആൻസിലോട്ടി തുടർച്ചയായി കിരീടങ്ങൾ നേടി തൻ്റെ ജൈത്രയാത്ര തുടരുന്നു.
കിരീടങ്ങളുടെ കിരീടമായ UEFA കപ്പ് നാലു തവണ കരസ്ഥമാക്കിയ എക കോച്ചാണ് കാർലോ ആൻസിലോട്ടി എന്ന ഇറ്റലിക്കാരൻ.
– ജോയ് കള്ളിവയലിൽ.
ഫോട്ടോ:
1,2,3. ആൻസിലോട്ടി.
4. ഫെർഗുസൻ, വെങ്കർ , ഗാർഡിയോള, മോറീഞ്ഞോ.
5. യോഹാൻ ക്രയ്ഫ്.




