#ചരിത്രം
ഓസ്ക്കാർ അവാർഡുകൾ.
ആദ്യത്തെ ഓസ്ക്കാർ അവാർഡുകൾ സമ്മാനിക്കപ്പെട്ട ദിവസമാണ് മെയ് 16.
അമേരിക്കൻ മോഷൻ പിക്ചർ അക്കാദമി അവാർഡാണ് ഓസ്ക്കാർ എന്ന പേരിൽ അറിയപ്പെടുന്നത്. അതിൻ്റെ പിന്നിൽ ഒരു കഥയുണ്ട്. അവാര്ഡ് ശിൽപ്പം കണ്ട ഒരു നടി ആശ്ചര്യപ്പെട്ടു: ഇത് എൻ്റെ അമ്മാവൻ ഓസ്കാറിനെപ്പോലെയുണ്ടല്ലോ. ആ പേര് ഉറച്ചു.
1929ലാണ് ആദ്യമായി അവാർഡുകൾ നൽകപ്പെട്ടത്. ജാനറ്റ് ഗെയ്‌നർ ആയിരുന്നു മികച്ച നടി. മികച്ച നടനുള്ള അവാർഡ് എമിൽ ജന്നിങ്‌സ് നേടി. സ്വർണ്ണം പൂശിയതായിരുന്നു അവാർഡ് ശിൽപ്പം .
ലോസ് ഏഞ്ചൽസിലെ ശിൽപ്പി ജോർജ് സ്റ്റാൻലിയാണ് ശിൽപ്പി.
എം ജി എം സ്റ്റുഡിയോയിലെ ആർട്ട് ഡയറക്ടർ സെഡ്രിക്ക് ഗിബൺ ആണ് ഡിസൈൻ തയാറാക്കിയത്. ഒരു ഫിലിം റീലിൻ്റെ മുകളിൽ ഒരു വാളും പിടിച്ചു നിൽക്കുന്ന മധ്യകാല യോദ്ധാവ്.
അടുത്ത വർഷം, 1930 മുതൽ ബ്രിട്ടാനിയ മെറ്റൽ എന്ന ഒരു ലോഹക്കൂട്ടു കൊണ്ടായി നിർമ്മാണം. അതിൻ്റെ മുകളിൽ ചെമ്പ്, നിക്കൽ, വെള്ളി, അവസാനം 24 കാരറ്റ് സ്വർണം എന്നിങ്ങനെ പൂശും.
തുടക്കംമുതൽ ഇന്നുവരെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര അവാർഡ് എന്ന ഖ്യാതി ഓസ്ക്കാർ അവാർഡുകൾ നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized