വിലാസിനി

#ഓർമ്മ

വിലാസിനി.

വിലാസിനിയുടെ ( എം കെ മേനോൻ, (1928-1993 ) ഓർമ്മദിവസമാണ് മെയ് 15.

മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച ഏതാനും നോവലുകളുടെ രചയിതാവാണ് വിലാസിനി. യാസുനാരി കവാബത്തയെ മലയാളത്തിന് പരിചയപ്പെടുത്തിയത് വിലാസിനി തൻ്റെ വിവർത്തനത്തിലൂടെയാണ്. പത്രപ്രവർത്തനം സംബന്ധിച്ച് ആധികാരികമായ ഒരു പുസ്തകം വിലാസിനി എഴുതിയിട്ടുണ്ട്.

1965ലാണ് ആദ്യനോവലായ നിറമുള്ള നിഴലുകൾ പുറത്തുവന്നത്.
മലയാളത്തിലെ ഏറ്റവും വലിയ നോവലായ അവകാശികൾ 1981ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും 1983ൽ വയലാർ അവാർഡും നേടി.

“വായിക്കാനിരിക്കുമ്പോൾ
………………..
അരമുക്കാൽ നൂറ്റാണ്ടായി പതിനായിരക്കണക്കിന് കേരളീയരുടെ പോറ്റമ്മയായി തീർന്നിട്ടുള്ളതാണ് മലേഷ്യ. ഇന്നാട്ടിൽ വന്നു ജീവിച്ചവരിൽ സാഹിത്യാഭിരുചിയുള്ളവർ ഇല്ലാതിരുന്നിട്ടില്ല. നിർഭാഗ്യവശാൽ അവരിൽ മിക്കവരും അലയാഴികൾക്കപ്പുറത്തുള്ള തെങ്ങിൻതോപ്പുകളെ
യോർത്തു നെടുവീർപ്പിടാനാണ് ഇഷ്ടപ്പെട്ടത്. ഇന്ന് ആ മനോഭാവത്തിനു മാറ്റംവരുന്ന ലക്ഷണങ്ങളുണ്ട്. അങ്ങനെയൊരു മാറ്റത്തിന്റെ മുന്നോടിയെന്ന നിലയിലുള്ള പരീക്ഷണമാണ് നിറമുള്ള നിഴലുകൾ. ……………
…………
സിങ്കപ്പൂർ
14-4-1965. വിലാസിനി.”

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *