#ഓർമ്മ
ഈ സി ജി സുദർശൻ.
ഡോക്ടർ ഇ സി ജി സുദർശൻ (1931 – 2018) ഓർമ്മയായ ദിവസമാണ്
മെയ് 14.
മലയാളികളിൽ ലോകം കണ്ട ഏറ്റവും മഹാനായ ഭൗതിക
ശാസ്ത്രജ്ഞനായിരുന്നു സുദർശൻ.
കോട്ടയത്തെ പള്ളത്ത് ജനിച്ച എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ, കോട്ടയം സി എം എസ് കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ്, അമേരിക്കയിലെ റോച്ചസ്റ്റർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
1954ൽ സഹപാഠിയായ ലളിതയെ വിവാഹം കഴിച്ചു.
ടെക്സാസ് യൂണിവേഴ്സിറ്റിയിൽ തിയറെട്ടിക്കൽ ഫിസിക്സിൽ പ്രൊഫസറായിരുന്നു.
പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാകിയോണിന്റെ കണ്ടുപിടിത്തമാണ് സുദർശൻ എന്ന മലയാളിയെ ലോകപ്രശസ്ത ശാസ്ത്രജ്ഞനാക്കിയത്.
അനേകം കണ്ടുപിടിത്തങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.
ആറു പ്രാവശ്യം നോബൽ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ട അദ്ദേഹത്തിന് 1979ലും 2005ലും ദുരൂഹസാഹചര്യത്തിൽ പുരസ്കാരം നിഷേധിക്കപ്പെട്ടു.
2007ൽ പദ്മവിഭൂഷൻ, 2010ൽ കെ ടി പി ഡിരാക് മെഡൽ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized