#ഓർമ്മ
നിത്യചൈതന്യ യതി.
നിത്യചൈതന്യ യതിയുടെ (1924-1999) ഓർമ്മദിവസമാണ്
മെയ് 14.
പത്തനംതിട്ടയിൽ ജനിച്ച കെ ആർ ജയചന്ദ്രപണിക്കർ യാത്രകൾക്കിടയിൽ രമണമഹർഷിയെ കാണാനിടയായതാണ് ജീവിതം വഴിതിരിച്ചുവിട്ടത്.
ശ്രീനാരായണഗുരുവിന്റെ പിൻഗാമി നടരാജഗുരുവാണ് സന്യാസം നൽകിയത്.
അദ്വയ്ത വേദാന്തത്തിന്റെ പ്രയോക്താവായിരുന്ന യതി, ഇംഗ്ലീഷിലും മലയാളത്തിലുമായി 140 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ഊട്ടിയിലെ ഫേൺഹില്ലിലുള്ള ആശ്രമമായിരുന്നു ആസ്ഥാനം. അതിനുമുൻപ് ബോംബെ, ചെന്നൈ, ദില്ലി നഗരങ്ങളിൽ മനഃശാസ്ത്ര, യോഗ പഠനങ്ങളിൽ ഗവേഷണവും അധ്യാപനവും നടത്തി.
വേദാന്തിയോ മനഃശാസ്ത്രഞ്ജനോ ഗുരുവോ ആയ യതിയല്ല എനിക്ക് പരിചയം .
ആശാന്റെ കവിതകൾ ഇത്രയേറെ പഠനവിഷയമാക്കിയ സാഹിത്യവിമർശകൻ വേറെയില്ല. നളിനി എന്ന കാവ്യശില്പം എന്ന കൃതി 1977ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.
70കൾ മുതൽ മലയാളവാരികകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ലേഖനങ്ങൾ അതീവ താല്പര്യത്തോടെയാണ് വായനക്കാർ എതിരേറ്റത്.
യതിയുടെ ഗ്രന്ഥങ്ങൾ മലയാളത്തിൽ ഏറ്റവുമധികം വില്പനയുള്ളവയാണ്.
– ജോയ് കള്ളിവയലിൽ.




