ഡോക്ടർ കെ എൻ രാജ്

#ഓർമ്മ

ഡോക്ടർ കെ എൻ രാജ്‌.

ഡോക്ടർ കെ എൻ രാജിൻ്റെ ( 1924-2010)
ജന്മവാർഷികദിനമാണ് മെയ് 13.

മലയാളക്കര ജന്മം നൽകിയ സാമ്പത്തിക ശാസ്ത്രജ്ഞന്മാരിൽ പ്രമുഖനാണ് ഡോക്ടർ രാജ്.
തൃശൂരിൽ ജനിച്ച കക്കാടൻ നന്ദനത്ത് രാജൻ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ തന്നെ സമർഥനായ വിദ്യാർഥി എന്നനിലയിൽ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോക്ടർ മാൽക്കം ആദി ശേഷയ്യയുടെ ശ്രദ്ധയിൽപെട്ടു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കാൻ അവസരം കിട്ടിയത് അങ്ങനെയാണ്.
തിരിച്ചെത്തി 18 കൊല്ലം ദില്ലി ഡെൽഹി സർവകലാശാലയിൽ പഠിപ്പിച്ചു. 1969-70 കാലഘട്ടത്തിൽ വൈസ് ചാൻസലറുമായി.
പ്ലാനിംഗ് കമ്മീഷനുവേണ്ടി 26 വയസിൽ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പല അദ്ധ്യായങ്ങളും
എഴുതിയത് ഈ യുവ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. റിസർവ് ബാങ്കിൻ്റെ ആവശ്യപ്രകാരം ആദ്യമായി ഇന്ത്യയുടെ
ബാലൻസ് ഓഫ് പെയ്മെൻ്റ് നിർണ്ണയിച്ചത് ഡോക്ടർ രാജാണ്.
നെഹ്റു മുതൽ നരസിംഹറാവു വരെയുള്ള പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഡോക്ടർ രാജ്.
ഡെൽഹി സ്കൂൾ ഓഫ് എക്കണോമിക്‌സ് സ്ഥാപിച്ച രാജിനെ സെൻ്റർ ഫോർ ഡെവലപ്പ്മെൻ്റ് സ്ഥാപിക്കാൻ 1971ൽ മുഖ്യമന്ത്രി അച്യുതമേനോൻ ക്ഷണിച്ചു വരുത്തി. കേന്ദ്രസർക്കാരിലെ ഉന്നതപദവികൾ വേണ്ടെന്ന് വെച്ച് സ്വന്തം സംസ്ഥാനത്തിൻ്റെ സാമ്പത്തികഭാവി കരുപ്പിടിപ്പിക്കാൻ സഹായിക്കാൻ ഡോക്ടർ രാജ് കേരളത്തിൽ തിരിച്ചെത്തി. ഐക്യ രാഷ്ട്ര സഭയുടെ വരെ അഭിനന്ദനം കൈപ്പറ്റിയ കേരള മോഡൽ വികസനത്തിൻ്റെ ഉപഞ്ഞാതാവ് ഡോക്ടർ കെ എൻ രാജ് എന്ന മഹാനാണ്.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പ്രഭാഷണ പരമ്പരയിൽ ഒന്നാണ് ഡോക്ടർ കെ എൻ രാജിൻ്റെ സ്മാരകമായി എല്ലാ വർഷവും നടത്തപ്പെടുന്നത്.
ഡോക്ടർ തോമസ് ഐസക്ക്, ഡോക്ടർ മൈക്കിൾ തരകൻ തുടങ്ങിയ ശിഷ്യന്മാർ മഹാനായ ആ ഗുരുവിൻ്റെ പാത പിന്തുടരുന്ന പ്രമുഖരാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *