#ഓർമ്മ
സുകുമാർ അഴീക്കോട്.
അഴീക്കോട് മാഷിൻ്റെ (1926- 2012) ജന്മവാർഷികദിനമാണ്
മെയ് 12.
സാഗര ഗർജ്ജനം എന്നാണ് അയ്യപ്പപ്പണിക്കർ അഴീക്കോടിൻ്റെ പ്രസംഗത്തെ വിശേഷിപ്പിച്ചത്. ശരിയാണ് എന്ന് ആ വാഗ്ധോരണി ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവർ സാക്ഷ്യം പറയും.
അധ്യാപകൻ, നിരൂപകൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ അദ്ദേഹത്തെ വെല്ലാൻ അധികമാളുകളില്ല.
പ്രോ വൈസ് ചാൻസലർ, സാമൂഹ്യ, സാംസ്കാരിക, പ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം സമൂഹത്തിൽ നിറഞ്ഞുനിന്നു.
തത്വമസി എന്ന പുസ്തകം പോലെ ഭാരതീയ ദർശനങ്ങൾ സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ എഴുതപ്പെട്ട പുസ്തകങ്ങൾ മലയാളത്തിൽ അധികമില്ല.
ഭയം എന്നത് എന്തെന്ന് വാഗ്ഭടാനന്ദൻ്റെയും, ഗാന്ധിജിയുടെയും ഈ ശിഷ്യൻ അറിഞ്ഞിട്ടില്ല.
വാക്കുകൊണ്ട് മുറിപ്പെടുത്താൻ ഈ അവിവാഹിതന് ഒരു മടിയുമില്ലായിരുന്നു.
ഇന്ത്യയുടെ മതേതരപാരമ്പര്യം ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് എല്ലാവരും തേടുന്നത് മറ്റൊരു അഴീക്കോട് മാഷിനെയാണ്.
– ജോയ് കള്ളിവയലിൽ.




