വൈലോപ്പിള്ളി

#ഓർമ്മ

വൈലോപ്പിള്ളി.

കവി വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ (1911-1985) ജന്മവാർഷികദിനമാണ്
മെയ് 11.

കവിത്രയങ്ങളുടെ പിൻതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ കവിയാണ് വൈലോപ്പിള്ളി. ജ്ഞാനപീഠം നേടിയത് ജി ശങ്കരക്കുറുപ്പ് ആണെങ്കിലും എൻ്റെ ഇഷ്‌ടകവി ഈ ഒറ്റയാനാണ്. മാമ്പഴം എന്ന ഒറ്റ കവിത മതി മലയാളികൾക്ക് വൈലോപ്പിള്ളിയെ എക്കാലവും ഓർക്കാൻ.
ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ് വൈലോപ്പിള്ളി കവിതകൾ. പരാജയം മുന്നിൽ തുറിച്ചുനോക്കുമ്പോഴും കീഴടങ്ങാൻ കവി തയാറല്ല.
ആ സ്വഭാവം വ്യക്തിജീവിതത്തിലും പ്രതിഫലിച്ചു. ഭാര്യ ഭാനുമതിയുമായി പിണങ്ങി ഏകനായാണ് അവസാനകാലം കഴിച്ചുകൂട്ടിയത്.

എറണാകുളത്ത് വൈലോപ്പിള്ളി തറവാട്ടിൽ ജനിച്ച ശ്രീധരമേനോൻ, 1931 മുതൽ 1966 വരെ വിവിധ സര്ക്കാര് സ്കൂളുകളിൽ അധ്യാപകനായിരുന്നു.
കവിതകൾക്ക് കേന്ദ്ര, കേരള, സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, ആശാൻ പ്രൈസ്,
തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡnൻ്റായി പ്രവർത്തിച്ചിട്ടുണ്ട്.
സഹ്യൻ്റെ മകൻ എന്ന കവിത 1982ൽ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *