#ഓർമ്മ
കെ ആർ ഗൗരി അമ്മ.
ഗൗരി അമ്മയുടെ (1919-2021) ഓർമ്മദിവസമാണ്
മെയ് 11.
കേരളചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയയായ വനിതാ രാഷ്ട്രീയനേതാവാണ് ഒരു നൂറ്റാണ്ട് ജീവിച്ച ഗൗരി അമ്മ.
തിരുവിതാംകൂറിൽ ആദ്യമായി നിയമബിരുദമെടുത്ത ഈഴവ വനിതയാണ് അവർ.
സഘാവ് പി കൃഷ്ണപിള്ള തന്നെയാണ് അവരെ രാഷ്ട്രീയത്തിൽ ഇറക്കിയത്.
വയലാർ സമരത്തെത്തുടർന്ന് പല നേതാക്കൾക്കും മത്സരിക്കാൻ കഴിയാതെ വന്നതോടെ ചെറുപ്രായത്തിൽതന്നെ 1952ൽ തിരുക്കൊച്ചി നിയമസഭയിൽ അംഗമാകാൻ അവർക്ക് അവസരം ലഭിച്ചു.
1957 ലെ പ്രഥമ കേരള മന്ത്രിസഭയിലെ അംഗമെന്ന നിലയിൽ അവർ ശ്രദ്ധേയയായി.
പിന്നീട് ഇങ്ങോട്ട് നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ രണ്ടാമത്തെ നേതാവ്, ഇടതു, വലത് മന്ത്രിസഭകളിൽ അംഗം.
മന്ത്രിമാരായിരിക്കെ വിവാഹിതരായി ഗൗരി അമ്മയും ടി വി തോമസും വീണ്ടും ചരിത്രം സൃഷ്ടിച്ചു. രണ്ടു പാർട്ടിയിലായതും അവർ വേർപിരിഞ്ഞതും ചരിത്രം.
ഭൂപരിഷ്കരണ നിയമമാണ് ഗൗരി അമ്മയുടെ നിതാന്ത സംഭാവന.
ആരുടെ മുമ്പിലും തലകുനിക്കാത്ത സ്വഭാവം അരനൂറ്റാണ്ട് കാലം സേവിച്ച പാർട്ടിയിൽനിന്ന് പുറത്തുപോകാൻ കാരണമായി. എന്നിട്ടും അവർ എം എൽ എ യും മന്ത്രിയുമായി എന്നത് എത്രമാത്രം ആദരവും സ്നേഹത്തോടെയുമാണ് കേരള ജനത അവരെ കണ്ടിരുന്നത് എന്നതിൻ്റെ തെളിവാണ്.
ഗൗരി അമ്മയുടെ ആത്മകഥ ഹൃദയത്തില്‍ തൊട്ട് എഴുതിയതാണ്.
അവസാനം വരെ അവർ ടി വി യെ സ്നേഹിച്ചിരുന്നു എന്ന സത്യം പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized