#ചരിത്രം
#ഓർമ്മ
ഹമീദാ ബാനു.
രാജ്യം മറന്ന ഒരു കായികതാരമാണ് ഹമീദാ ബാനു.
ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ വനിതാ ഗുസ്തുക്കാരിയാണ് ഹമീദാ.
1900കളിൽ അലിഗറിലെ ഗുസ്തിക്കാരുടെ ഒരു കുടുംബത്തിൽ ജനിച്ച അവർ 1940കൾ മുതൽ 1950കൾ വരെ നീണ്ട കായികജീവിതത്തിനിടയിൽ 300ലധികം പുരുഷ, വനിതാ, ഗുസ്തി മൽസരങ്ങൾ ജയിച്ച് ലോകപ്രശസ്തയായി.
പ്രശസ്ത ഗുസ്തിക്കാരൻ ബാബാ പഹൽവാനെ ഒന്നര മിനിറ്റ് കൊണ്ട് മലർത്തിയടിച്ചതോടെ പെഹൽവാൻ ഗുസ്തി തന്നെ ഉപേക്ഷിച്ചു.
റഷ്യൻ വനിതാ ഗുസ്തി താരം വേര ക്രിസ്റ്റിലിനിനെ തോൽപ്പിക്കാൻ വെറും 2 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളു. തന്നെ തോൽപ്പിക്കുന്ന ഗുസ്തിക്കാരനെ വിവാഹം ചെയ്യാമെന്നുള്ള വെല്ലുവിളി ജയിക്കാൻ ആർക്കും കഴിഞ്ഞില്ല.
5 അടി 3 ഇഞ്ച് പൊക്കവും 108 കിലോ ഭാരവും ഉണ്ടായിരുന്ന ഹമീദ അലിഗറിലെ ആമസോൺ എന്നാണ് അറിയപ്പെട്ടിരുന്നത്.
9 മണിക്കൂർ ഉറക്കവും അത്ഭുതപ്പെടുത്തുന്ന ഭക്ഷണവും 6 മണിക്കൂർ പരിശീലനവും എന്നതായിരുന്നു ഹമീദയുടെ ദിനചര്യ.
അവസാനകാലത്ത് ബോംബെയിലെ കല്യാണിൽ വഴിയോര കച്ചവടം നടത്തിയാണ് ജീവിതം പോറ്റിയത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized