#ചരിത്രം
ഫയൻവാൻമാർ.
ഗുസ്തിയും ഫയൽവാൻമാരും പണ്ട് കാലം മുതൽ ഇന്ത്യയുടെ ചരിത്രത്തിൻ്റെ ഭാഗമാണ്. പുഷ്ടിയുള്ള ശരീരം ഉണ്ടാക്കിയെടുക്കാ നായി കഠിനാധ്വാനം ചെയ്യുന്നവർ പണ്ടു മുതൽ തന്നെ ഗ്രാമങ്ങളിൽ പോലുമുണ്ട്.
ഗാമ എന്ന പേരുള്ള ഗുസ്തിക്കാരൻ ലോക പ്രശസ്തനായിരുന്നു.
തിരുവിതാംകൂറിലെ ഒരു പ്രശസ്ത ഗുസ്തിക്കാരൻ കേരള ഗാമ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
തെരുവിൽ തൻ്റെ അഭ്യാസം കാണിക്കുന്ന ഒരു ഫയൽവാനാണ് 1903ലെ ചിത്രത്തിൽ.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
60 വര്ഷം മുൻപ് കാഞ്ഞിരപ്പള്ളിയിലെ സ്കൂളിൽ വന്ന് ഒരു വലിയ കല്ല് നെഞ്ചിൽ വെച്ച് അടിച്ച് പൊട്ടിപ്പിക്കുക, ഭാരമുള്ള ഒരു വണ്ടി പല്ല് കൊണ്ട് കടിച്ചുപിടിച്ചു വലിച്ചുമാറ്റുക തുടങ്ങിയ അഭ്യാസങ്ങൾ കാണിക്കുന്ന ഒരു ഫയൽവാനാണ് എൻ്റെ ഒരു ഓർമ്മ
Posted inUncategorized